മൂവാറ്റുപുഴ: 2023ലെ മധ്യമേഖല വെണ്മ പുരസ്കാരവും കമ്മിഷണേഴ്സ് ട്രോഫിയും മൂവാറ്റുപുഴ എക്സൈസ് റേഞ്ച് ഓഫിസിന്. ലഹരി മാഫിയയെ തുരത്താനുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചതിനാണ് നേട്ടത്തിന് അര്‍ഹമായത്. എക്സൈസിന്റെ പുരസ്കാരം മന്ത്രി എം.ബി. രാജേഷില്‍ നിന്ന് ഇന്‍സ്പെക്ടര്‍ സുനില്‍ ആന്റോ ഏറ്റുവാങ്ങി. സംസ്ഥാനത്തെ നോര്‍ത്ത്, സെന്‍ട്രല്‍, സൗത്ത് മേഖലകളാക്കി തിരിച്ചു നല്കുന്ന പുരസ്കാരത്തിന് സെന്‍ട്രല്‍ സോണിലേക്കു ് മൂവാറ്റുപുഴ എക്സൈസ് റേഞ്ച് ഓഫിസ് തിരഞ്ഞെടുക്കപ്പെട്ടത്.
മികച്ച ഓഫിസ് പ്രവര്‍ത്തനം, അന്വേഷണം, ലഹരി വിരുദ്ധ ബോധവല്‍ക്കരണം, ഓഫിസ് പരിസര ശുചീകരണം, എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം, കോടതി നടപടികളിലെ വേഗം എന്നിവ വിലയിരുത്തിയാണ് പുരസ്കാരം. ജില്ലയിലെ മികച്ച എക്സൈസ് റേഞ്ച് ഓഫിസിനുള്ള അവാര്‍ഡും മൂവാറ്റുപുഴയ്ക്കാണ്.
ലഹരി ഉപയോഗിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചതോടെ മൂവാറ്റുപുഴ എക്സൈസ് റേഞ്ചിന്റെ നേതൃത്വത്തില്‍ സ്കൂളുകളിലും കോളജുകളിലും വിദ്യാര്‍ഥികളുടെ സഹായത്തോടെ പ്രത്യേക എക്സൈസ് ക്ലബ്ബിന്റെ പ്രവര്ത്തനനടപ്പാക്കി. അതിഥിത്തൊഴിലാളി ക്യാംപുകളിലെ ബോധവല്‍ക്കരണത്തിനും പരിശോധനകള്‍ക്കുമായി രൂപീകരിച്ച പ്രത്യേക സ്ക്വാഡിന്റെ പ്രവര്‍ത്തനവും നേട്ടത്തിനു മുതല്‍കൂട്ടായി.
പായിപ്ര, വാളകം, ആരക്കുഴ, ആവോലി, മാറാടി, മഞ്ഞള്ളൂര്‍, ആയവന, കല്ലൂര്‍ക്കാട് പഞ്ചായത്തുകളും മൂവാറ്റുപുഴ നഗരസഭയുമാണ് എക്സൈസ് റേഞ്ച് ഓഫിസിന്റെ പരിധിയില്‍ ഉള്ളത്. 110 അബ്കാരി കേസുകളും 45 ലഹരി കേസുകളുമാണ് റജിസ്റ്റര്‍ ചെയ്തത്. റേഞ്ച് ഓഫിസിലെ എല്ലാ വിഭാഗം ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവര്‍ത്തനമാണ് നേട്ടത്തിലേക്കു നയിച്ചതെന്ന് ഇന്‍സ്പെക്ടര്‍ സുനില്‍ ആന്റോ പറഞ്ഞു