മൂവാറ്റുപുഴ: ശബരി റെയില്നിര്മ്മാണം പുനരാരംഭിക്കുക, ആവശ്യമായ പണം കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ഡീന്‍ കുര്യാക്കോസ് എം.പി.നടത്തുന്ന സത്യാഗ്രഹം മൂവാറ്റുപുഴയില്‍ തുടങ്ങി. രാവിലെ 9 മുതല്‍ വൈകിട്ടി 4 വരെയാണ് നെഹൃ പാര്‍ക്കിലെ പ്രത്യേകവേദിയില്‍ എംപിയുടെ സത്യാഗ്രഹം.
പത്തിന് ബെന്നി ബഹനാന് എം.പി. ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും. എം.എല്‍.എ.മാരായ ഡോ.മാത്യു കുഴല്‍ നാടന്‍, ടി.വി.ഇബ്രാഹിം, അനൂപ് ജേക്കബ്, മുന്‍ എം.പി.മാരായ പി.സി.തോമസ്, ഫ്രാന്‍സിസ് ജോര്‍ജ്ജ്, മുന്‍ എം.എല്‍.എ.മാരായ ജോണി നെല്ലൂര്‍, ജോസഫ് വാഴക്കന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് അഗസ്റ്റ്യന്‍, മുനിസിപ്പല്‍ ചെയര്മാന് പി.പി.എല്‍ദോസ്, യു.ഡി.എഫ്. നിയോജക മണ്ഡലം ചെയര്മാന് കെ.എം.സലിം, ജനറല്‍ കണ്‍വീനര്‍ കെ.എം.അബ്ദുള്‍ മജീദ് വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളും യു.ഡി.എഫ്. നേതാക്കളും പങ്കാളികളാകും.