കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ ടി.വീണയുടെ കമ്പനിയായ എക്സാലോജിക് കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍ നിന്നു വാങ്ങിയ 1.72 കോടി രൂപയുടെ പ്രതിഫലത്തിനു ജിഎസ്ടി അടച്ചതായി ധനവകുപ്പ് സ്ഥിരീകരിച്ചതിനു പിന്നാലെ, മാത്യു കുഴല്നാടന് എംഎല്‍എ വീണ്ടും മാധ്യമങ്ങള്‍ക്കു മുന്നില്‍. പണം കൈപ്പറ്റിയത് 2017ല്‍ ജിഎസ്ടി രജിസ്ട്രേഷന് കിട്ടിയത്18ല്‍ വീണാവിജയനെതിരെ വീണ്ടും ആഞ്ഞടിച്ച് കുഴല്നാടന്. മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയതാണ് പ്രധാന വിഷയമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നികുതി നല്‍കിയെന്ന ധനമന്ത്രിയുടെ കത്ത് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ പല മാധ്യമങ്ങള്‍ക്കും കത്തിന്റെ പകര്‍പ്പ് ലഭിച്ചു. ആരോപണവിധേയമായ 1.72 കോടി രൂപയ്ക്കാണ് നികുതി അടച്ചതെന്ന് തെളിവ് ഉണ്ടോ അദ്ദേഹം ചോദിച്ചു.
മാസപ്പടി, ജിഎസ്ടി വിഷയത്തില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണും എന്ന് സമൂഹമാധ്യമങ്ങളിലൂടെ മുന്‍കൂട്ടി അറിയിച്ചാണ് മാത്യു കുഴല്നാടന് വാര്‍ത്താ സമ്മേളനത്തിന് എത്തിയത്. വാര്‍ത്താ സമ്മേളനത്തില്‍ പറയുന്ന കാര്യങ്ങള്‍ തല്‍സമയം പരിശോധിക്കാന്‍ വീണാ വിജയന്റെ ജിഎസ്ടി റജിസ്ട്രേഷന് രേഖകളും മാത്യു കുഴല്നാടന് വാര്‍ത്താ സമ്മേളനത്തിനായി കൊണ്ടുവന്നിരുന്നു. ‘വീണാ വിജയന് 2018 ജനുവരി ഒന്നിനാണ് ജിഎസ്ടി റജിസ്ട്രേഷനെടുത്തിരിക്കുന്നത്. എന്നാല്‍ 2017 ജനുവരി ഒന്നു മുതല്‍ വീണ പണം കൈപ്പറ്റിയിട്ടുണ്ട്. ഈ പണത്തിന് ജിഎസ്ടി റജിസ്ട്രേഷനില്ലാതെ നികുതി അടയ്ക്കാന്‍ പറ്റുമോ? അതിന്റെ ജിഎസ്ടി എങ്ങനെ ഒടുക്കും? വീണാ വിജയന് മാത്രമായി ജിഎസ്ടി എടുക്കുന്നതിനു മുന്‍പ് നികുതി അടയ്ക്കാന്‍ സംവിധാനമുണ്ടായിരുന്നോ എന്ന് ധനമന്ത്രി വ്യക്തമാക്കണമെന്ന്് മാത്യു കുഴല്നാടന് ആവശ്യപ്പെട്ടു