മൂവാറ്റുപുഴ: മൂവാറ്റുപുഴ ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട് ഇനി ഏറ്റെടുക്കാനുള്ള ഭൂമിയുടെ പരിസ്ഥിതി ആഘാത പഠനത്തിന് തുടക്കമായി. ഇന്നലെ രാവിലെ വെള്ളൂര്‍കുന്നം ജംഗ്ഷനില്‍ നിന്നും സര്‍വ്വേ നടപടികള്‍ ആരംഭിച്ചു. എല്‍ദോ എബ്രഹാം എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന്, വൈസ്ചെയര്‍മാന്‍ പി.കെ.ബാബുരാജ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സര്‍വ്വേ നടപടികള്‍ക്ക് തുടക്കമായത്. പരിസ്ഥിതി ആഘാത പഠനത്തിനായി കിഫ്ബിയില്‍ നിന്നും 23.75 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. രാജഗിരി കോളേജിലെ സാമൂഹിക വിഭാഗമായ രാജഗിരി ഔട്ട് റീച്ചിനാണ് പരിസ്ഥിതി ആഘാത പഠനത്തിന്റെ ചുമതല. ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതോടെ ഇനി ഭൂമി ഏറ്റെടുക്കുന്നതിനുള്ള 53-പേരുടെ സ്ഥലം ഏറ്റെടുക്കല്‍ ആരംഭിക്കും.
എം.സി.റോഡ് വികസനം കെ.എസ്.ടി.പി.യുടെ നേതൃത്വത്തിലായിരുന്നു നടന്നുവന്നത്. കെ.എസ്.ടി.പി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതോടെ മൂവാറ്റുപുഴ ടൗണ്‍ വികസനം കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് നിര്‍മ്മാണ ചുമതല നല്‍കുകയും ടൗണ്‍ വികസനത്തിന്റെ ഭാഗമായി രണ്ടാം ഘട്ടഭൂമി ഏറ്റെടുക്കുന്നതിന് 2019-ആഗസ്റ്റിലാണ് സര്‍ക്കാര്‍ അനുമതി ലഭിച്ചത്. മാറാടി, വെള്ളൂര്‍കുന്നം വില്ലേജുകളിലായിട്ടാണ് 29.5 സെന്റ് സ്ഥലം ഏറ്റെടുക്കാനുള്ളത്. പൊതുമരാമത്ത്, റവന്യൂ വകുപ്പുകള്‍ സംയുക്തപരിശോധന നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പ് കേരള റോഡ് ഫണ്ട് ബോര്‍ഡിന് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഭൂമി ഏറ്റെടുക്കാനുള്ള 4.5-കോടി രൂപ കിഫ്ബിയില്‍ നിന്നും അനുവദിച്ചിരുന്നു. മൂവാറ്റുപുഴ നഗര വികസനത്തിന് 135-പേരുടെ സ്ഥലങ്ങളാണ് ഏറ്റെടുക്കേണ്ടത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 82-പേരുടെ സ്ഥലമേറ്റെടുത്തു കഴിഞ്ഞു. ഇതിനായി 17.30-കോടി രൂപ വിതരണം ചെയ്ത് കഴിഞ്ഞു. ഏറ്റെടുക്കുന്ന സ്ഥലത്തെ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റുന്നതിനും, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനുമായി 15-ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഭൂമി ഏറ്റെക്കുമ്പോള്‍ ഏറ്റെടുക്കുന്ന സ്ഥലത്തെ താല്‍ക്കാലിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 35-ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ടൗണ്‍ വികസനത്തിന്റെ ബാക്കിയുള്ള 53-പേരുടെ സ്ഥലത്തെ ഭൂമി ഏറ്റെടുക്കുന്നതിനും, വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനുകളും, കെ.എസ്.ഇ.ബി.യുടെ ഇലക്ട്രിക് പോസ്റ്റുകളും നീക്കം ചെയ്യുന്നതിനും, റോഡ് നിര്‍മ്മാണത്തിനുമായി 32.14-കോടി രൂപ കിഫ്ബിയില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. മൂവാറ്റുപുഴ ടൗണ്‍ വികസനത്തിന്റെ ഭാഗമായിട്ടുള്ള കെ.എസ്.ആര്.ടി.സി ജംഗ്ഷന് നവീകരണം കെ.എസ്.ടി.പി.പൂര്‍ത്തിയാക്കാനു