മൂവാറ്റുപുഴ: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ വാഗ്ദാന ലഘനത്തിനും, ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ എ.ഐ.വൈ.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് എ.ഐ.വൈ.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ.രാജേഷ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കെ.ഇ.ഷാജി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജി.രാകേഷ്, കെ.ബി.നിസാര്‍, കെ.എ.നവാസ്, പി.എസ്.ശ്രീശാന്ത്, എല്‍ദോസ് പുത്തന്‍പുര, ജോര്‍ജ് വെട്ടികുഴി, സി.എന്‍.ഷാനവാസ്, കെ.ബി.ബിനീഷ്കുമാര്‍, ഷൈജല്‍ പാലിയത്ത് എന്നിവര്‍ സംസാരിച്ചു.മാര്‍ച്ചിന് കമാലുദ്ദീന്, എല്‍ദോ ജോയി, ജവാസ് എന്നിവര്‍ നേതൃത്വം നല്കി.