മൂവാറ്റുപുഴ: ഇഡിയെ ഉപയോഗിച്ച് സഹകരണ മേഖലയെ തകർക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ കച്ചേരിത്താഴത്ത് പ്രതിഷേധ ജാഥയും യോഗവും നടത്തി. യൂണിയൻ ഏരിയ വൈസ് പ്രസിഡൻ്റ് വി എച്ച് ഷെഫീക്ക് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് വി പി മാത്യൂസ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി എൻ എം കിഷോർ, ഏരിയ ട്രഷറർ ഷിനോബി ശ്രീധരൻ എന്നിവർ സംസാരിച്ചു.