കൊച്ചി: മികച്ച പരിശീലകരെയും അന്തര്‍ദേശീയ കായിക താരങ്ങളുടെയും മേല്‍നോട്ടത്തില്‍ മെഗാ സമ്മര്‍ കോച്ചിങ്ങ് ക്യാമ്പുകളുമായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍. എറണാകുളം ജില്ല സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ കായിക സംഘടനകളുടെ സഹായത്തോടു കൂടി വിപുലമായി വിവിധ കായിക ഇനങ്ങളില്‍ സമ്മര്‍ കോച്ചിങ്ങ് ക്യാമ്പുകള്‍ നടത്താനാണ് സ്പോര്‍ട്സ് കൗണ്‍സില്‍ തീരുമാനമെന്ന് ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ പി വി ശ്രീനിജിന്‍ പറഞ്ഞു.
മികച്ച കായിക താരങ്ങളെ ചെറുപ്രായത്തില്‍ തന്നെ കണ്ടെത്തി അവര്‍ക്ക് മികച്ച പരിശീലം നല്കാന് ഇത്തരം ക്യാമ്പുകള്‍ക്ക് ഉപകരിക്കും. 5000 മുതല്‍ 10000 വരെ കുട്ടികള്‍ പങ്കെടുപ്പിക്കാനാണ് പദ്ധതി. ജില്ലയിലുള്ള മികച്ച പരിശീലകരെയും അന്തര്‍ദേശീയ കായിക താരങ്ങളുടെയും മേല്‍നോട്ടത്തില്‍ നടത്തുന്ന ക്യാമ്പുകള്‍ക്ക് ആവശ്യമായ കായിക ഉപകരണങ്ങളും അനുബന്ധ സാധനങ്ങളും കണ്ടെത്തണം. ഇതിനായുള്ള സാമ്പത്തിക ചിലവ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് തനിച്ച് നിര്‍വഹിക്കുവാന്‍ പറ്റുന്നതല്ല. ഇതിനായി വിവിധ സാമൂഹിക സംഘടനകളുടേയും ക്ലബ്ബുകളുടേയും വ്യക്തികളുടേയും സഹായം അഭ്യര്‍ത്ഥിച്ച് കൊണ്ടുള്ള പ്രസിഡന്റ് പി വി ശ്രീനിജിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലാവുന്നു.
വിവിധ ഇനങ്ങളില്‍ നടത്തപ്പെടുന്ന ക്യാമ്പുകളിലേക്ക് ആവശ്യമായി വരുന്ന കായിക ഉപകരണങ്ങള്‍ തരുവാന്‍ താല്പര്യമുള്ളവര് എറണാകുളം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ എത്തിച്ചു തരണമെന്ന് ശ്രീനിജന് അഭ്യര്‍ത്ഥിച്ചു. വിലാസം: ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, പി.ടി ഉഷ റോഡ്, കൊച്ചി- 682011 ,ഫോണ്‍: 04842367580