പെരുമ്പാവൂർ: പെരുമ്പാവൂർ -കൂവപ്പടി റോഡിന്റെ നിർമ്മാണ പ്രവര്‍ത്തികള്‍ എംഎല്‍എ വിലയിരുത്തി. സംസ്ഥാന ബജറ്റിൽ ഈ വർഷം 5 കോടി രൂപാ വകയിരുത്തിയ പെരുമ്പാവൂർ -കൂവപ്പടി റോഡിന്റെ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുന്നതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.
നിർമ്മാണത്തോടനുബന്ധിച്ച് പുപ്പാനി – വച്ചാൽ പാടം ഭാഗത്തു രണ്ട് പാലങ്ങളുടെ ജോലികൾ നടന്നു കൊണ്ടിരിക്കുകയാണ്. മഴക്കാലത്ത് വെള്ളക്കെട്ട് ശല്യം രൂക്ഷമുള്ള ടി പ്രദേശത്ത് ഒന്നര മീറ്ററോളം ഉയരത്തിലാണ് റോഡ് നിർമ്മാണം നടക്കുന്നത്. ഈറോഡ് പൂർത്തിയാകുന്നതോടു കൂടി പെരുമ്പാവൂരിൽ നിന്ന് കോടനാടും, മലയാറ്റൂരും എത്തുന്നതിന് കുറഞ്ഞ യാത്രാസമയം മതിയാകും.
പാലങ്ങളുടെ പണി പൂർത്തിയാകുന്നതിനു ശേഷം റോഡിൽ ഉയരം കൂട്ടുന്ന പ്രവർത്തി പൂർത്തിയാക്കി ടാറിങ് ജോലികൾ ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ അറിയിച്ചു.