കൊച്ചി : നിപയുടെ ആശങ്ക അകലുമ്പോള്‍ ഡങ്കിപ്പനി ജീവനെടുക്കുന്നു. ഇന്നലെ മാത്രം 89 പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. 141 പേരാണ് ഡങ്കിപ്പനി ലക്ഷണങ്ങളോടെ ചികില്‍സ തേടിയത്. 20 ദിവസത്തിനിടെയുണ്ടായ 3 പേരുടെ മരണം ഡങ്കിപ്പനി കാരണമാണ്. 19 മരണങ്ങളില്‍ ഡങ്കിപ്പനി സംശയിക്കുന്നു. ഒരു തവണ ഡങ്കിപ്പനി ബാധിച്ചവരില്‍ വീണ്ടും രോഗം ബാധിക്കുമ്പോള്‍ ഗുരുതരാവസ്ഥയിലേയ്ക്ക് പോകുന്നതായി വിദഗ്ധര്‍. 20 ദിവസത്തിനിടയിലെ പനി ബാധിതരുടെ എണ്ണം ഒരു ലക്ഷത്തി അമ്പത്തി രണ്ടായിരമാണ്. തിങ്കളാഴ്ച 8556 പേരും ചൊവ്വാഴ്ച 9013 പേരും ഇന്നലെ 8757 പേരും പനി ബാധിച്ച് ചികില്‍സ തേടി.