മുവാറ്റുപുഴ: സ്വര്‍ണ കള്ളകടത്തിനു കൂട്ട് നിന്ന മന്ത്രി കെ റ്റി ജലീല്‍ രാജി വെക്കണമെന്നും, സമരം ചെയ്യുന്ന യൂത്ത് കോണ്ഗ്രസ്കര്ക്കു ഏതിരെയുള്ള പോലീസിന്റെ നരനായാട്ട് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് മുവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുവാറ്റുപുഴ പൊലീസ് സ്റ്റേഷനിലേക്കു പ്രതിഷേധ മാര്‍ച്ച് നടത്തി, സ്വര്‍ണ കള്ള കടത്തില്‍ കൂട്ട് നിന്ന മന്ത്രി കെ റ്റി ജലീലിനെ എന്‍ ഐ എ യും, ഇ ഡി യും ഒക്കെ ചോദ്യം ചെയ്ത സാഹചര്യത്തില്‍ ഒരു നിമിഷം പോലും തല്‍ സ്ഥാനത്തു തുടരാന്‍ അര്‍ഹത ഇല്ലെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു,
കാവുംപടി പാര്‍ട്ടി ഓഫിസില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സമീര്‍ കോണിക്കലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മാര്‍ച്ച് ടൗണ്‍ ചുറ്റി പൊലീസ് സ്റ്റേഷന് സമീപം എത്തിയ മാര്‍ച്ച് പോലീസ് ബാരിക്കേട് കെട്ടി തടഞ്ഞു, ബാരിക്കേട് മറികടക്കാന്‍ ശ്രമിച്ചത് സങ്കര്ഷത്തിനു ഇടയാക്കി, ഒടുവില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്മാര് ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരക്കി, തുടര്‍ന്ന് നടന്ന ധര്‍ണ സമരം ഡി കെ റ്റി എഫ് സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കല്‍ ഉല്‍ഘടനം ചെയ്തു, നിയോജക മണ്ഡലം പ്രസിഡന്റ് സമീര്‍ കോണിക്കല്‍ ആദ്യക്ഷത വഹിച്ചു, കെ പി സി സി സെക്രട്ടറി കെ എം സലീം, കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി പി പി എല്‍ദോസ്, യൂത്ത്കോണ്‍ഗ്രസ്സ് സംസ്ഥാന ഭാരവാഹികളായ അഡ്വ കെ എ അബിദ് അലി, മുഹമ്മദ് റഫീഖ്, ഷാന്‍ മുഹമ്മദ്, റിയാസ് താമരപ്പിള്ളില്‍, റംഷാദ് റഫീഖ്, ജിന്റോ ടോമി, സിജോ ജോണ്‍, അമല്‍ ബാബു, ജെയിംസ് ജോഷി, ധനേഷ് വര്‍ഗീസ്, ബിനില്‍ ആയവനാ, ഷൗക്കത്തലി മീരാന്‍, എവിന്‍ എല്‍ദോസ്, ജിക്കു വര്‍ഗീസ്, അമല്‍ജിത്ത്, ടിന്റോ ജോസ്, റിയാദ് വി എം, സുനീഷ് പാലക്കുഴ, സുബാഷ് കടക്കോടന്, കെ എച് സിദ്ധീഖ്, കബീര്‍ പൂക്കടശേരില്, കെ കെ ഉമ്മര്‍, സാബു പോതൂര്‍, തുടങ്ങിയവര്‍ പങ്കെടുത്തു,