മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റായി യു.ഡി എഫിലെ കെ.ജി രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. സിപിഎമ്മിലെ ഓ.കെ മുഹമ്മദായിരുന്നു ഇടത് സ്ഥാനാര്‍ത്ഥി.. രാധാകൃഷ്ണന് 7 വോട്ടും മുഹമ്മദിന് 6 വോട്ടും ലഭിച്ചു. യുഡിഎഫ് ധാരണ പ്രകാരം കേരള കോണ്‍ഗ്രസിലെ പ്രൊ.ജോസ് അഗസ്റ്റിന് രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ് .
രാധാക്യഷ്ണന്റെ പേര് പ്രൊ .ജോസ് അഗസ്റ്റിന് നിര്‍ദേശിച്ചു. ജോസി ജോളി പിന്താങ്ങി. ഓ.കെ മുഹമ്മദിന്റെ പേര് ബെസ്റ്റിന് ചേറ്റൂര്‍ നിര്‍ദേശിച്ചു. സിബിള്‍ സാബു പിന്താങ്ങി. ആര്. ഡി. ഓ പി എന്‍ അനി ആയിരുന്നു വരണാധികാരി . ആവോലി ഡിവിഷനില്‍ നിന്നായിരുന്നു രാധാകൃഷ്ണന് വിജയിച്ചത്. കഴിഞ്ഞ ടേമില്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു. ബോട്ടണി ബിരുദദാരിയായ രാധാകൃഷ്ണന് ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും ഡി സി സി മെമ്പറുമാണ്.
കുടുംബം: കല്ലൂര്‍ക്കാട്, കോട്ടപ്പുറത്ത് ഗോവിന്ദന്റെയും പരേതയായ ലീലയുടേയും മകനാണ് 46കാരനായ രാധാകൃഷ്ണന്വാരപ്പെട്ടി ഗവ.ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗണിത ശാസ്ത്ര അധ്യാപിക പ്രീയയാണ് ഭാര്യ. മക്കള്‍ : വിദ്യാര്‍ത്ഥികളായ ദേവനന്ദ കെ. ആര് (സെന്റ് ലിറ്റില്‍ തെരേസാസ് വാഴക്കുളം ), ഗൗതം ക്യഷ്ണ ( കാര്‍മ്മല്‍ പബ്ലിക് സ്കകള്‍, വാഴക്കുളം
അനുമോദന യോഗത്തില്‍ മാത്യു കുഴല്‍ നാടന്‍ എം എല്‍ എ, മുന്‍ എം എല്‍ എ ജോസഫ് വാഴക്കന് , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാമ്മ ജോണ്‍ , മുന്‍ പ്രസിഡന്റ് പ്രാെ. ജോസ് അഗസ്റ്റിന്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ ബെസ്റ്റിന് ചേറ്റൂര്‍, റീന സജി, മേഴ്സി ജോര്‍ജ് , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഓ.പി. ബേബി . മാത്യൂസ് വര്‍ക്കി, ആന്‍സി ജോസ് , വൈസ് പ്രസിഡന്റ്മാരായ ടോമി തന്നിട്ടമാക്കല്‍, ജോര്‍ജ് തെക്കുംപുറം, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിവാഗോ തോമസ് , യു ഡി എഫ് ചെയര്മാന് കെ.എം സലീം, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ സാബു ജോണ്‍ , സുഭാഷ് കടയ്ക്കോട്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫിക്ക് , പായിപ്ര കൃഷ്ണന് , ജോളി ജോര്‍ജ് , കെ പങ്കജാക്ഷന് നായര്‍ , എന്‍ .കെ. അനില്‍കുമാര്‍ , എ സി ചന്ദ്രന് , എം.കെ. വേലായുധന് എന്നിവര്‍ സംസാരിച്ചു.
വേറിട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് രാധാകൃഷ്ണന്
പ്രാദേശിക സഹകരണ സംഘങ്ങളെ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ വേറിട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാക്യഷ്ണന് പറഞ്ഞു. പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദേഹം പറഞ്ഞു.
തൊഴില്‍ കൃഷി മേഘലക്ക് കൂടുതല്‍ പ്രാവണ്യം നല്‍കും . സമിശ്ര കൃഷിയുടെ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തും. കൃഷി അനുബന്ധ വാല്യൂ ആഡഡ് പ്രൊജക്റ്റുകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കും . .പാലിയേറ്റിവ് ക്ലിനിക്കുകളില്‍ വയോജനങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധയും കരുതലും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.