എറണാകുളം: വികസന രംഗത്തെ വേറിട്ട പ്രവര്‍ത്തങ്ങള്‍ക്ക് പിന്നാലെ ‘ മാലിന്യ സംസ്കരണ രംഗത്തും പുതിയ മാത്യക ഒരുക്കി ജില്ലാ പഞ്ചായത്ത്. മാലിന്യ സംസ്കരണ രംഗത്ത് പുതിയ മാറ്റം കുറിച്ചുകൊണ്ട് പുതിയ മാതൃകയായ ഇലക്ട്രിക്കല്‍ വെയ്സറ്റ് പ്രോസസര്‍ എറണാകുളം ജില്ലാ പഞ്ചായത്തില്‍ പ്രദര്‍ശനത്തിനൊരുക്കി. ഏത് തരത്തിലുള്ള ജൈവ മാലിന്യവും ഈ മെഷീന്റെ സഹായത്തോടെ സംസ്കരിക്കാവുന്നതാണ്. 25 കിലോ മുതല്‍ മൂന്ന് ടണ്‍ വരെ മാലിന്യം ഉള്‍ക്കൊള്ളാനുള്ള ശേഷി മെഷീനുണ്ട്. അതുകൊണ്ടു തന്നെ വീടുകള്‍ മുതല്‍ ഫ്ലാറ്റുകള്‍ പോലെ കൂടുതല്‍ മാലിന്യം നിക്ഷേപിക്കേണ്ട സ്ഥലങ്ങളിലും ഇലക്ട്രിക്കല്‍ വെയ്സറ്റ് പ്രോസസര്‍ മെഷീന് കൂടുതല്‍ ഉപകാരപ്രദമാണ്.
നിക്ഷേപിക്കുന്നത് ഏത് തരം മാലിന്യമാണെങ്കിലും സ്രെട്ടിംഗ് പ്രോസസ് വഴി മെഷീന്റെ ഉള്ളിലേക്ക് എത്തും. ഈ മാലിന്യത്തെ ഡ്രൈ ആക്കുന്നതിനുള്ള ഹീറ്റ് മെഷീന് തയാറാക്കും. ഈ ചൂട് ഏല്‍ക്കുന്നതോടെ മാലിന്യം ഉണങ്ങുകയും അതിന്റെ ദുര്‍ഗന്ധം ഇല്ലാതാകും ചെയ്യും. മെഷീനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ബാക്ടീരിയയുടെ പ്രവര്‍ത്തനം മൂലം ഉണങ്ങിയ മാലിന്യം തുടര്‍ന്ന് കമ്പോസ്റ്റ് ആയി മാറും. ഈ പ്രവര്‍ത്തനത്തിലൂടെ മെഷീനുള്ളില്‍ നിക്ഷേപിച്ച മാലന്യത്തിന്റെ അളവ് 24 മണിക്കൂര്‍ കൊണ്ട് പത്ത് ശതമാനമായി കുറയും.
ജില്ലാ പഞ്ചായത്തില്‍ ട്രയല്‍ റണ്‍ നടത്തിയ മെഷീനില്‍ നിക്ഷേപിച്ച മാലിന്യം ഇത്തരത്തില്‍ കമ്പോസ്റ്റ് ആയി മാറിയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കലക്ടര്‍ ജാഫര്‍ മാലിക്, വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ എം.ജെ.ജോമി, റാണി കൂട്ടി ജോര്‍ജ്, ആശ സനില്‍, കെ.ജി. ഡോണാ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവരും ട്രയല്‍ റണ്ണിന്റെ ഭാഗമായി.
ഇലക്ട്രിക്കല്‍ വെയ്സറ്റ് പ്രോസസര്‍ ഒരു മാതൃക പ്രോജക്ട് ആണെന്നും മാലിന്യ സംസ്കരണത്തിന് പൂര്‍ണ പരിഹാരമാണെന്നും അഭിപ്രായമുയര്‍ന്നു.
മെഷീന് ശുചിത്വമിഷന്റെ അംഗീകാരവും ഉണ്ട്. മാര്‍ക്കറ്റുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, ഫ്ലാറ്റുകള്‍, ഹോട്ടലുകര് തുടങ്ങിയവയ്ക്കൊക്കെ അനുയോജ്യമായ ഒരു മാലിന്യ സംസ്കരണ പദ്ധതി കൂടിയാണിത്. നികുതിയടക്കം അഞ്ച് ലക്ഷം രൂപയാണ് ഈ ഉപകരണത്തിന്റെ വില.