ആലുവ: പെരിയാര്‍ പുഴയുടെ തീരത്തുള്ള വ്യവസായ സ്ഥാപനങ്ങളില്‍ ഉടന്‍ പരിശോധന നടത്തി മലിനീകരണം ഉണ്ടാക്കുന്ന സ്ഥാപനങ്ങള്ക്കെതെരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടവും മലിനീകരണ നിയന്ത്രണ ബോര്‍ഡും ഉടന്‍ തയ്യാറാവണമെന്നും. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും വ്യവസായ സ്ഥാപന ഉടമകളും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്നും എഐവൈഎഫ് കടുങ്ങല്ലൂര്‍ മേഖലാ പ്രസിഡന്റ് ഷിഫാസ് വെട്ടുവേലില്‍ പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ലാബിന് കേന്ദ്രത്തിന്റെ അനുമതി കിട്ടിയ ചടങ്ങുകള്‍ ഏറ്റവും കൂടുതല്‍ മാലിന്യം പെരിയാറിലേക്ക് ഒഴുക്കുന്ന കമ്പിനിയാണ് സ്പോണ്സര് ചെയ്തത്. മലിനീകരണ നിയമ ബോര്‍ഡിന്റെ ഇത്തരം ഇരട്ടത്താപ്പുകള്‍ക്കെതിരെ സമാന ആശയക്കാരുമായി ശക്തമായ സമര പരിപാടികള്‍ക്ക് എഐവൈഎഫ്
രൂപം നല്‍കുമെന്നും ഷിഫാസ് വെട്ടുവേലില്‍ പറഞ്ഞു.
- അന്‍സില്‍ ആലുവ