കൊച്ചി: എറണാകുളം ജില്ലയില്‍ പ്ലാന്‍ പദ്ധതി 2023 -24 സി എസ് എസ് എല്‍ എച്ച് ആന്‍ഡ് ഡിസിപി സ്കീം മൊബൈല്‍ വെറ്റിനറി യൂണിറ്റ് പദ്ധതി പ്രകാരം 89 ദിവസത്തേക്ക് വെറ്റിനറി സര്ജന് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.വി.എസ്.സിയും എ എച്ചുമാണ് യോഗ്യത.
കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന് ഉണ്ടായിരിക്കണം. ക്ലിനിക്കല്‍ ഒബ്സ്ട്രേറ്റിക്സ് ആന്‍ഡ് ഗൈനക്കോളജി, ക്ലിനിക്കല്‍ മെഡിക്കല്‍ സര്‍ജറി എന്നിവയില്‍ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. പ്രതിമാസ വേതനം 56,100 രൂപ.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 23 ന് ഉച്ചയ്ക്ക് മൂന്നു മുതല്‍ നാലു വരെ കേരള സ്റ്റേറ്റ് വെറ്റിനറി കൗണ്‍സില്‍ രജിസ്ട്രേഷന് നേടിയിട്ടുള്ള വെറ്റിനറി ബിരുദധാരികള്‍ ബയോഡാറ്റ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എറണാകുളം, സൗത്ത് ക്ലബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0484 2360648.