കൊച്ചി: മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കുമെതിരേ കുസാറ്റിലും ബാനര്‍ ഉയര്‍ത്തി കെഎസ്യു. മുഖ്യനും ഗവര്‍ണര്‍ക്കും വീതം വക്കാനുള്ളതല്ല കേരളത്തിലെ സര്‍വകലാശാലകള്‍ എന്നാണ് ബാനറിലുള്ളത്. എസ്എഫ്ഐ തങ്ങള്‍ക്ക് വേണ്ടത് ചാൻസലറെയാണ് സവര്‍ക്കറെയല്ല എന്ന ബാനര്‍ സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസം കാലടി ശ്രീശങ്കര കോളജിലും കെഎസ്യു പ്രവര്‍ത്തകര്‍ ബാനര്‍ ഉയര്‍ത്തിയിരുന്നു. ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ ഉയര്‍ത്തിയ ബാനറിന് സമാന്തരമായാണ് കെഎസ്യുവിന്റെ ബാനര്‍.
മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കുമെതിരേ കുസാറ്റിലും ബാനര്‍ ഉയര്‍ത്തി കെഎസ്യു
by രാഷ്ട്രദീപം
by രാഷ്ട്രദീപം