മൂവാറ്റുപുഴ നഗരസഭ ഒന്നാം വാര്‍ഡിലെ ഓലിപ്പാറ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഞാറാഴ്ച വൈകിട്ട് നാലിന് എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിക്കും. നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന് അധ്യക്ഷത വഹിക്കും. വൈസ് ചെയര്മാന് പി.കെ.ബാബുരാജ് സ്വാഗതം പറയും. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ എം.എ.സഹീര്‍, ഉമാമത്ത് സലീം, രാജി ദിലീപ്, സി.എം.സീതി, പ്രമീള ഗിരീഷ് കുമാര്‍, കൗണ്‍സിലര്‍മാരായ മേരി ജോര്‍ജ് തോട്ടം, കെ.എ.അബ്ദുല്‍സലാം, സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.കെ.നവാസ്, സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി കെ.പി.അലികുഞ്ഞ്, കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് സി.എച്ച്.സലീം, കുടിവെള്ള പദ്ധതി ഗുണഭോകൃത സമിതി കണ്‍വീനര്‍ പി.കെ.അനില്‍, ജോയിന്റ് കണ്‍വീനര്‍ ടി.കെ.സജി എന്നിവര്‍ സംസാരിക്കും.
മൂവാറ്റുപുഴ നഗരസഭ ഒന്നാം വാര്‍ഡില്‍ ഓലിപ്പാറ കുടിവെള്ള പദ്ധതിയ്ക്ക് എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 9.25 ലക്ഷം രൂപയും മൂവാറ്റുപുഴ നഗരസഭയില്‍ നിന്നും അനുവദിച്ച 4.28 ലക്ഷം രൂപയുമടക്കം 13.53 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
മൂന്നുകണ്ടം പാടശേഖരത്തിന് സമീപം നീരോത്ത് മറ്റത്തില്‍ ജോയി സൗജന്യമായി നല്കിയ സ്ഥലത്ത് സ്ഥാപിച്ച കിണറില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് ഓലിപ്പാറയില്‍ സ്ഥാപിച്ചിരിക്കുന്ന ടാങ്കിലെത്തിച്ച് കുടിവെള്ളം വിതരണം ചെയ്യുന്നതാണ് പദ്ധതി. കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ വലിക്കുന്നതിനാവശ്യമായ സ്ഥലം സൗജന്യമായി നീരോത്ത് മറ്റത്തില്‍ ജോയിയാണ് നല്‍കിയത്. മഴക്കാലത്തും കുടിവെള്ളമില്ലാതെ ദുരിതമനുഭവിക്കുന്ന ഓലിപ്പാറയിലെ 30 കുടിംബങ്ങള്‍ക്ക് കുടിവെള്ളമെത്തുന്ന പദ്ധതി യാഥാര്‍ത്ഥ്യമായതോടെ ഓലിപ്പാറ നിവാസികളുടെ ചിരകാല സ്വപ്നമാണ് പൂവണിയുന്നതെന്ന് വാര്‍ഡ് കൗണ്‍സിലര്‍കൂടിയായ നഗരസഭ വൈസ്ചെയര്‍മാന്‍ പി.കെ.ബാബുരാജ് പറഞ്ഞു.