മൂവാറ്റുപുഴ അര്‍ബന്‍ സഹകരണ ബാങ്ക് മൂവാറ്റുപുഴ കെ.എസ്.ആര്.ടി.സി. ബസ് ഡിപ്പോയിലേക്ക് അണുനശീകരണ യന്ത്രവും മാസ്കും നല്കി. ബസുകളും ബസ്സ്റ്റേഷനും പരിസരവും അണുവിമുക്തമാക്കുന്നതിന് ഹോണ്ട കമ്പനിയുടെ 15 ലിറ്റര്‍ കപ്പാസിറ്റിയുള്ള അണുനശീകരണ യന്ത്രവും, ആവശ്യമായ അണുനാശിനിയും, ആയിരം മാസ്കുമാണ് കെ.എസ്.ആര്.ടി.സി ബസ്സ്റ്റേഷന് പരിസരത്ത് നടന്ന ചടങ്ങില്‍ ബാങ്ക് ചെയര്മാന് ഗോപി കോട്ടമുറിക്കല്‍ മൂവാറ്റുപുഴ ഡി.റ്റി.ഒ. സാജന് സ്കറിയയ്ക്ക് കൈമാറിയത്.
ചടങ്ങില്‍ ബാങ്ക് വൈസ്ചെയര്‍മാന്‍ പി.വി. ജോയി, ഭരണസമിതി അംഗങ്ങളായ സി.കെ. സോമന്, സാബു ജോസഫ്, പി.ബി. അജിത്കുമാര്‍, ബാങ്ക് ജനറല്‍ മാനേജര്‍ കെ.എസ്. സുഷമ, കെ.എസ്.ആര്.ടി.സി. ഡിപ്പോ എഞ്ചിനീയര്‍ വിനോദ് ബേബി, കെ.എസ്.ആര്.റ്റി.ഇ.എ. (സി.ഐ.റ്റി.യു.) സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. വിനോദ്, ജില്ലാ സെക്രട്ടറി സജിത് റ്റി.എസ്. കുമാര്‍, യൂണിറ്റ് സെക്രട്ടറി മിഥുന് എസ്. കുമാര്‍ എന്നിവര്‍ പങ്കെടുത്തു.