ലഡാക്കില്‍ ചൈനീസ് ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ജവാന്മാര്ക്ക് എ.ഐ.വൈ.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മറ്റി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നെഹ്രുപാര്‍ക്കില്‍ നടന്ന അനുശോചന ചടങ്ങ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍ അരുണ്‍ ഉദ്ഘാടനം ചെയ്തു. അതിര്‍ത്തിയില്‍ ഉണ്ടായികൊണ്ടിരിക്കുന്ന സംഘര്‍ഷം ലഘൂകരിക്കണമെന്നും മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് ഉചിതമായ നടപടികള്‍ കൈകൊള്ളണമെന്നും അദേഹം പറഞ്ഞു.
രണ്ട് ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സൗഹ്യദത്തെയും, സഹകരണത്തെയും മാത്രമല്ല ബാധിക്കുകയെന്നും ഏഷ്യ- പസഫിക്ക് മേഖലയിലെ സമാധാനത്തെയും ബാധിക്കുമെന്നും, പുരോഗമന പ്രസ്ഥാനങ്ങളുടെ നയമല്ല യുദ്ധങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എ .ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ജോര്‍ജ് വെട്ടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റയംഗം സനു വേണുഗോപാല്‍, എ ഐ എസ് എഫ് മണ്ഡലം സെക്രട്ടറി ഗോവിന്ദ് ശശി, രാഹുല്‍ എം, സദ്ദാം റസൂല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.