മൂവാറ്റുപുഴ: മഹാമാരിയുടെ മറവില്‍ മലയാളിയുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ളറിന് വിറ്റ പിണറായി വിജയന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നട്ടുച്ച പന്തം സമരത്തിന്റെ ഭാഗമായി മൂവാറ്റുപുഴ കീച്ചേരിപടിയില്‍ നടന്ന പ്രതിഷേധ സമരം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അന്‍സാര്‍ മുണ്ടാട്ട് പന്തം കത്തിച്ചു ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മൂവാറ്റുപുഴ നിയോജകമണ്ഡലം ജോ. സെക്രട്ടറി സാലിഹ് എം എം , മുളവൂര്‍ ഡിവിഷന് പ്രസിഡന്റ് പി എ ആരിഫ് അമീറലി, സിയാദ് പെരുമറ്റം, റംഷാദ് കിഴക്കേക്കര എന്നിവര്‍ പ്ലക്കാര്‍ഡ് പിടിച്ച് സമരത്തില്‍ പങ്കാളികളായി .ലോക് ഡൗണ്‍ നിയന്ത്രണവും ജില്ലയില്‍ 144 പ്രഖ്യാപനവും ഉള്ളതിനാല്‍ അഞ്ചു പേരില്‍ കൂടുതല്‍ ഒത്തു ചേരരുത് എന്ന നിബന്ധന പാലിച്ച് പന്തം കത്തിച്ചയാള്‍ നടുഭാഗത്തും മറ്റുള്ളവര്‍ ഇരു ഭാഗത്തുമായി ‘ഒറ്റുകാരന് പിണറായി വിജയന് രാജി വെക്കുക’ , ‘സ്പ്രിംഗ്ളര്‍ അഴിമതി അന്വേഷിക്കുക’, എന്ന് എഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ച് സാമൂഹിക അകലം പാലിച്ച് വേറിട്ടൊരു സമര രീതി ആവിഷ്കരിച്ചത്