മൂവാറ്റുപുഴ: ഇടവേളയ്ക്ക് ശേഷം മുളവൂരില്‍ വീണ്ടും തെരുവ് നായ ആക്രമണം. ആടിന് കടിയേറ്റു. മുളവൂര്‍ കോട്ടയില്‍ കുടിയില്‍ കെ.എസ്.സ്വരൂപിന്റെ ആടിനെയാണ് തെരുവ് നായ്ക്കള്‍ കടിച്ച് പറിച്ചത്.
ചൊവ്വാഴ്ച രാവിലെ എട്ടിനാണ് സംഭവം. വീടിന് സമീപത്ത പറമ്പില്‍ കെട്ടിയിരുന്ന ആടിനെയാണ് അഞ്ചോളം വരുന്ന തരുവ് നായ്ക്കള്‍ കടിച്ച് പറിച്ചത്. ആടിന്റെ നിലവിളികേട്ട് സ്വരൂപിന്റെ ഭാര്യ രജിത ഓടിയെത്തിയപ്പോഴേയ്ക്കും നായ്കൂട്ടം ആടിന് കടിച്ച് പറിച്ച് അവശ നിലയിലാക്കിയിരുന്നു. നായ്ക്കളെ ഓടിയ്ക്കാന്‍ ശ്രമിച്ച രജിതയ്ക്ക് നേരെയും നായ്ക്കള്‍ ഓടിയടുത്തു. രജിത ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിയെത്തിയാണ് തെരുവ് നായ്ക്കളെ തുരുത്തിയത്. ആടിന്റെ മുമ്പിലേയും, പിന്നിലേയും കാലിനും, കഴുത്തിലും, ചെവിയിലും മാരകമായ മുറിവേറ്റിട്ടുണ്ട്. അവശ നിലയിലായ ആടിനെ മൃഗാശുപത്രിയിലെത്തിച്ച് ചികിത്സയും തേടിയിട്ടുണ്ട്. ഇടവേളയ്ക്ക് ശേഷം മുളവൂരില്‍ ആടിനെ തെരുവ് നായകടിച്ചത് നാട്ടുകാരില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്.
മാസങ്ങള്‍ക്ക് മുമ്പ് മുളവൂര്‍, ആട്ടായം, കിഴക്കേക്കടവ്, നിരപ്പ് പ്രദേശങ്ങളിലായി അഞ്ചോളം ആടുകളെ തെരുവ് നായ്ക്കള്‍ കടിച്ച് കൊന്നിരുന്നു. ഇതിന് പുറമേ നിരവധി ആടുകള്‍ക്ക് കടിയേല്‍ക്കുകയും ചെയ്തിരുന്നു.