കോതമംഗലo : കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ ചേലാട് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട തടസം നീങ്ങുന്നു. സ്റ്റേഡിയത്തിനായി കണ്ടെത്തിയിട്ടുള്ള ആറര ഏക്കര്‍ ഭൂമിയില്‍ ഒന്നര ഏക്കര്‍ നെല്‍വയല്‍ എന്നതായിരുന്നു സ്റ്റേഡിയം നിര്‍മ്മാണത്തില്‍ വന്ന തടസം.
ഈ പ്രശ്നം പരിഹരിക്കാന്‍ ആന്റണി ജോണ്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നിരന്തര ഇടപെടലുകള്‍ ഫലം കണ്ടു.കരള നെല്‍ വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ പ്രത്യേക ഇളവ് നല്‍കുന്നതിന് വേണ്ടി കേരള കാര്‍ഷിക സര്‍വ്വകലാശാല ഡീനും പരിസ്ഥിതി സ്റ്റേറ്റ് ലെവല്‍ വിദഗ്ദ സമിതിയംഗവുമായ ഡോ .പി ഒ നമീറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പ്രദേശം സന്ദര്‍ശിച്ച് നടപടികള്‍ സ്വീകരിച്ചത്.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 17.14 കോടി രൂപ അനുവദിച്ച് ടെണ്ടര്‍ നടപടികള്‍ അടക്കം പൂര്‍ത്തീകരിച്ചിരുന്നു.പൊതു പ്രൊജക്റ്റ് എന്ന നിലയിലും വലിയ പദ്ധതിയെന്ന നിലയിലും സംസ്ഥാന തല സമിതിയാണ് ഇത്തരം വിഷയങ്ങള്‍ പരിശോധിച്ച് പ്രത്യേക ഇളവ് നല്‍കേണ്ടത്.അന്താരാഷ്ട്ര നിലവാരത്തില്‍ സ്റ്റേഡിയം ഒരുക്കുമെന്നും സമിതിയുടെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് വരുന്നതോടെ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു.