ആലുവ: ഷെല്‍ന നിഷാദ് അന്തരിച്ചു.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ആലുവ നിയോജക മണ്ഡലത്തിൽ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ആയിരുന്നു. അന്‍വര്‍ സാദത്തിനെതിരെയായിരുന്നു മത്സരിച്ചത്.അര്‍ബുദബാധയാല്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു.
തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജിൽ നിന്ന് ആർക്കിടെക്ടൽ ബിരുദം നേടിയ ശേഷം ആലുവയിൽ എസ്എൻ ആർക്കിടെക്റ്റ്സ് എന്ന സ്ഥാപനം നടത്തുകയാണ് ഷെൽന.
മുന്‍ കോണ്‍ഗ്രസ് എംഎല്‍എ കെ മുഹമ്മദലിയുടെ മകന്റെ ഭാര്യയാണ് ഷെല്‍ന. കളം പിടിക്കാന്‍ കോണ്‍ഗ്രസ്സ് നേതാവിന്റെ മകളെ തന്നെ രംഗത്തിറക്കുകയായി രുന്നു ഇടത്. നിഷാദ് അലിയാണ് ഭർത്താവ്. ആതിഫ് അലി മകളാണ്.