കൊച്ചി: എറണാകുളം ആര്‍ടിഒയ്ക്ക് ഭക്ഷ്യവിഷബാധയുണ്ടായതിന് പിന്നാലെ ഹോട്ടലിനെതിരേ നടപടി. നഗരസഭാ അധികൃതരെത്തി കാക്കനാട്ടെ ആര്യാസ് ഹോട്ടല്‍ പൂട്ടിച്ചു.
എറണാകുളം ആര്‍ടിഒ അനന്തകൃഷ്ണനും മകനുമാണ് ഭക്ഷ്യവിഷബാധയുണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് കളക്ട്രേറ്റിന് സമീപത്തെ ആര്യാസ് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെ ഇരുവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അനന്തകൃഷ്ണന് ആശുപത്രിയില്‍ ചികിത്സയിലാണ്.
മകന് പ്രാഥമിക ചികിത്സ നല്കി വിട്ടയക്കുകയും ചെയ്തു. ഡോക്ടര്‍മാരുടെ പരിശോധനയിലാണ് ഭക്ഷ്യവിഷബാധയാണ് ആരോഗ്യസ്ഥിതി മോശമാക്കിയതെന്ന് കണ്ടെത്തിയത്.