പെരുമ്പാവൂര്‍ : മണ്ഡലത്തിലെ വിവിധ റോഡ് പദ്ധതികള്‍ അവസാന ഘട്ടത്തിലെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. പൊതു മരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് പദ്ധതികള്‍ അവലോകനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎല്‍എ. റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ എന്നീ വിഭാഗങ്ങളിലെ പദ്ധതികളാണ് അവലോകനം ചെയ്തത്.
ആലുവ മൂന്നാര്‍ റോഡിന്റെ ഇരിങ്ങോള്‍ മുതല്‍ പാലക്കാട്ടുതാഴം വരെയുള്ള ഭാഗത്തിന്റെയും ,ആലുവ കെഎസ്ആര്‍ടിസി റൂട്ടിന്റെ ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായതായി എംഎല്‍എ അറിയിച്ചു.നമ്പള്ളി – തോട്ടുവാ , ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഓണംകുളം – ഊട്ടിമറ്റം ,തോട്ടപ്പടി – ശാലേം തുടങ്ങിയ മറ്റു പദ്ധതികളില്‍ ഉള്‍പ്പെടാത്ത റോഡുകള്‍ക്ക് അടിയന്തരമായി പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിയെ നേരില്‍ കാണും എന്ന് എംഎല്‍എ യോഗത്തെ അറിയിച്ചു .പണിപൂര്‍ത്തിയായ ഓള്‍ഡ് വല്ലം റയോണ്‍ പുരം പാലം, പോണേക്കാവ് പാലം ,തുറപ്പാലം എന്നിവ ഉദ്ഘാടനത്തിന് സജ്ജമായതായി എംഎല്‍എ അറിയിച്ചു.