യൂഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ നഗരസഭ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരാക്കി ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ നേരിട്ട് നല്‍കുന്നത് പരിഗണിക്കുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കന് പറഞ്ഞു. കേരള മുനിസിപ്പല്‍ കോര്പ്പറേഷന് സ്റ്റാഫ് അസോസിയേഷന് നാല്‍പ്പത്തി നാലാമത് എറണാകുളം ഇടുക്കി സംയുക്ത ജില്ലാ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂവാറ്റുപുഴ നഗരസഭ ചെയര്മാന് പിപി എല്‍ദോസ് മുഖ്യ പ്രഭാഷണം നടത്തി.
യാത്രയയപ്പ് സമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ ദീപ്തി മേരി വര്‍ഗീസ് ഉത്ഘാടനം ചെയ്തു. കെ എം സി എസ് എ സംസ്ഥാന ജനറല്‍ സെക്രട്ടറി സി എം വസന്തന് അധ്യക്ഷത വഹിച്ചു. ഒ വി ജയരാജ്, കെ വി വിന്‍സന്റ്, കെ എ സുനില്‍കുമാര്‍, മൂവാറ്റുപുഴ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ അബ്ദുല്‍ ഖാദര്‍ അജിമോന്, ജോസ് കുര്യാക്കോസ്, കൗണ്‍സിലര്‍മാരായ ജിനു ആന്റണി, അമല്‍ ബാബു, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ എസ് ജയകൃഷ്ണന് നായര്‍ ബ്ലോക്ക് പ്രസിഡന്റ് സലിം ഹാജി, ബ്ലോക്ക് വൈസ് പ്രസിഡന്റ് അബ്ദുല്‍ സലാം, ജിന്‍സ് സിറിയക് എന്നിവര്‍ പ്രസംഗിച്ചു.
പുതിയഭാരവാഹികള്‍
വിന്‍സെന്റ്: പ്രസിഡന്റ്
കെ എ സുനില്‍കുമാര്‍: സെക്രട്ടറി
ആസിഫ്: ട്രഷറര്‍