കൊച്ചി: മഹാരാജാസ് കോളേജിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. പ്രകടനം നടത്തി മാര്‍ഗതടസം സൃഷ്ടിച്ചു എന്ന കുറ്റത്തിനാണ് കേസ്. കണ്ടാല്‍ അറിയാവുന്ന 200 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് നേരെ ഉണ്ടായ വധശ്രമത്തില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത. കത്തിക്കുത്തുമായി ബന്ധപ്പെട്ട 15 പേര്‍ക്കെതിരെയാണ് ഇതുവരെ പൊലീസ് കേസെടുത്തത്.15 പേരും കെഎസ്യു, ഫ്രട്ടേണിറ്റി സംഘടനകളുടെ സജീവ പ്രവര്‍ത്തകരാണ്. കേസുമായി ബന്ധപ്പെട്ട് കെ എസ് യു പ്രവര്ത്തകന് ഇജിലാലിനെയാണ് പൊലീസ് അവസാനമായി അറസ്റ്റ് ചെയ്തത്. കേസില്‍ എട്ടാം പ്രതിയാണ് ഇജിലാല്‍.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാനായിരുന്നു കുത്തേറ്റത്.മൂന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥി അബ്ദുള്‍ മാലിക്കിനെ ഒന്നാംപ്രതി ആക്കിയാണ് കേസ്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ ആശുപത്രി വിട്ടാല്‍ ഉടനെ അറസ്റ്റ് ചെയ്യും