കൊച്ചി: ശബരിമല തീര്‍ത്ഥാടകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷ കൃഷ്ണപുര് സ്വദേശി ഭട്ടകൃഷ്ണ നായിക് (77) ആണ് മരിച്ചത്.പുത്തൻകുരിശിലെ പെട്രോള്‍ പമ്ബിനു സമീപത്ത് ഒരു സംഘടന സ്ഥാപിച്ച കൊടിമരത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.ഇന്നലെ പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. ഒഡീഷയില്‍ നിന്ന് ശബരിമല ദര്‍ശനത്തിന് ടൂറിസ്റ്റ് ബസ്സിലാണ് ഭട്ട കൃഷ്ണ എത്തിയത്. 15ന് രാവിലെ 6.30 ന് ചോറ്റാനിക്കര അമ്ബലത്തില്‍ ദര്‍ശനത്തിന് എത്തിയശേഷം കാണാതാവുകയായിരുന്നു.തുടര്‍ന്ന് മകൻ ചോറ്റാനിക്കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭട്ടകൃഷ്ണ നായിക്കിന് ഓര്‍മക്കുറവുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.