കൊച്ചി:പിവി അന്‍വര്‍ എംഎൽഎയും കുടുംബവും മിച്ചഭൂമി കൈവശം വെച്ചിട്ടുണ്ടെന്ന കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഭൂമിയുടെ പരിശോധന പൂര്‍ത്തിയാക്കാത്തതിന് ഹൈക്കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച കണ്ണൂര്‍ സോണല്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്മാന് നടപടി പൂര്‍ത്തീകരിക്കാൻ മൂന്ന് മാസം കൂടി സമയം നല്‍കണമെന്ന് അപേക്ഷിച്ചിരുന്നു.
കഴിഞ്ഞ ജൂലൈയിൽ ഈ അപേക്ഷ അനുവദിച്ച കോടതി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.നിയമത്തിന് വിരുദ്ധമായി പിവി അന്‍വറും കുടുംബവും അളവില്‍ കൂടുതല്‍ ഭൂമി കൈവശം വെച്ചെന്നാണ് ചേലേമ്പ്ര സ്വദേശിയായ കെവി ഷാജിയുടെ പരാതിയിൽ ആരോപിക്കുന്നത്.