മൂവാറ്റുപുഴ:സഹകരണ യൂണിയന്റെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു. മൾട്ടി സ്റ്റേറ്റ് സഹകരണ ഭേദഗതി സഹകരണ മേഖലയിൽ കേന്ദ്ര ഗവൺമെന്റിന്റെ കടന്നുകയറ്റത്തിനെതിരെ മൂവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിൽ ധർണ സംഘടിപ്പിച്ചു.
യൂണിയൻ ചെയർമാൻ വി കെ ഉമ്മർ അധ്യക്ഷത വഹിച്ച യോഗo കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മുൻ എം എൽ എ എൽദോ എബ്രഹാം, സഹകരണ യൂണിയൻ അംഗംങ്ങൾ ഇ കെ സുരേഷ്, എൻ എം കിഷോർ, ശിവദാസ്, കെ.സി.ഇ.യു ഏരിയ വൈസ് പ്രസിഡന്റ് വി എച്ച് ഷെഫീഖ് തുടങ്ങിയവർ സംസാരിച്ചു.
ധര്‍ണയില്‍ മുവാറ്റുപുഴയിലെ സഹകരണ ബാങ്ക് പ്രസിഡന്റുമാർ, ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു.