മൂവാറ്റുപുഴ: വാടക വര്‍ദ്ധന മൂന്നിരട്ടിയാക്കിയ മൂവാറ്റുപുഴ നഗരസഭയിലെ ജീവനക്കാരുടെ കൈതല്ലിയൊടിക്കുമെന്ന മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങലിന്റെ പ്രസംഗം വിവാദമാകുന്നു. തിങ്കളാഴ്ച നടന്ന നഗരസഭയോഗത്തില്‍ പ്രതിഷേധം അറിയിച്ചശേഷം കവാടത്തില്‍ നടന്ന യോഗത്തില്‍ സംസാരിക്കവെയാണ് അജ്മലിന്റെ വിവാദ പ്രസംഗം. കച്ചവട സ്ഥാപനങ്ങള്‍ താഴിട്ട് പൂട്ടാന്‍ വന്നാല്‍ കൈ തല്ലി ഒടിക്കും. മാനദണ്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് വര്‍ദ്ധന നരുത്തിയിരിക്കുന്നത്. നഗരസഭയില്‍ മൂന്നുതരം വര്‍ദ്ധനയാണ് നടപ്പിലാക്കിയിരിക്കുന്നത്. പോലീസിനെ ഉപയോഗിച്ചും, ബലം പ്രയോഗിച്ചും കച്ചവട സ്ഥാപനങ്ങള്‍ പിടിച്ചെടുക്കും എന്നുള്ള മുനിസിപ്പല്‍ ചെയര്‍മാന്റെ ഭിഷണിക്ക് വഴങ്ങില്ല. കൗണ്‍സിലര്‍മാരെ വഴിയില്‍ നടത്തില്ല, വാടക വര്‍ദ്ധന ഒഴിവാക്കാന്‍ ഏതറ്റം വരെയും പോകുമെന്നും അജ്മല്‍ പറഞ്ഞു. സെക്രട്ടറി കെ.എ. ഗോപകുമാര്‍, പാലം സലീം, അബ്ബാസ് ഇടപ്പള്ളി എന്നിവര്‍ സംസാരിച്ച