അങ്കമാലി പോലീസ് സ്റ്റേഷനിലെ ആറു പോലീസുകാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. തുറവൂര്‍ സ്വദേശിയായ പ്രതിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് പോലീസുകാര്‍ നിരീക്ഷണത്തില്‍ പോയത്. കഴിഞ്ഞ ദിവസമാണ് അങ്കമാലി തുറവൂര്‍ സ്വദേശിയെ മറ്റു രണ്ടു പേര്‍ക്കൊപ്പം പോലീസ് പിടികൂടിയത്. ഒരു വര്‍ഷം മുമ്പ് നടന്ന സ്വര്‍ണക്കവര്‍ച്ചാ കേസിലെ പ്രതികളാണിവര്‍. സാംപിള്‍ പരിശോധനയ്ക്ക് അയച്ചപ്പോഴാണ് പ്രതികളിലൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് പ്രതിയുമായി സമ്പര്‍ക്കത്തില്‍ വന്ന പോലീസുകരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു.