മൂവാറ്റുപുഴ: നവംമ്പര്‍ 18 ദേശീയ ലൈന്മാന്ദിനം. ദേശീയ ലൈന്മാന് ദിനത്തില്‍ കെ.എസ്.ഇ.ബി. ജീവനക്കാര്‍ക്ക് പഴങ്ങളുമായി എല്‍ദോ എബ്രഹാം എം.എല്‍.എ. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടുകളില്‍ ഇരിക്കുമ്പോള്‍ വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിന് വിശ്രമിമില്ലാതെ ജോലി നോക്കുന്ന കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് പഴങ്ങളുമായി എല്‍ദോ എബ്രഹാം എം.എല്‍.എ ഓഫീസുകളിലെത്തി. മൂവാറ്റുപുഴ ടി.ബി.ജംഗ്ഷനിലുള്ള നമ്പര്‍ ഒന്നിലും, കാവുംങ്കര സെക്ഷനിലെ നമ്പര്‍ രണ്ട് ഓഫീസുലുമാണ് ദേശീയ ലൈന്മാന് ദിനത്തില്‍ എം.എല്‍.എ എത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും മരങ്ങള്‍ വീണ് പലസ്ഥലങ്ങളിലും ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞിരുന്നു. രാവെന്നോ പകലെന്നോ നോക്കാതെ വിശ്രമമില്ലാതെ ജോലി നോക്കുന്ന ലൈമാന്മാര്ക്ക് പഴങ്ങളുമായി എം.എല്‍.എ.എത്തിയത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇക്കുറി ആഘോഷങ്ങളൊന്നുമില്ലാതെയാണ് ദേശിയ ലൈന്മാന് ദിനം കടന്ന് പോകുന്നത്. മൂവാറ്റുപുഴ, കാവുംങ്കര, ടി.ബി.ജംഗ്ഷന് ഓഫീസിലെത്തിയ എല്‍ദോ എബ്രഹാം എം.എല്‍.എ ജീവനക്കാര്‍ക്ക് പഴങ്ങള്‍ കൈമാറി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, മൂവാറ്റുപുഴ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ സന്തോഷ് കുമാര്‍, സര്‍ക്കിള്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ബോബന്, സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ കുഞ്ഞുണ്ണി, സബ് എഞ്ചിനീയര്‍ ചന്ദ്രന്, ലൈമാന്മാരായ സ്റ്റാലിന്, ഷാജി, ദിലീബ്, അരുണ്‍, രാജേഷ്, ഷിമ്മി എന്നിവര്‍ സമ്പന്ധിച്ചു.