കൊച്ചി എം ജി റോഡില്‍ ഉള്‍പ്പെടെ പല ഭാഗത്തും നഗരത്തില്‍ ഓടകള്‍ക്ക് സ്ളാബില്ലാത്തത് അപകടം സൃഷ്ടിക്കുമെന്നും ഇതിന് ശാശ്വത പരിഹാരം കാണണമെന്നും റെസിഡന്റ്സ് അസോസിയേഷന് കോഓര്‍ഡിനേഷന്‍ കൗണ്‍സില്‍ (റാക്കോ ) എറണാകുളം സെന്‍ട്രല്‍ മേഖല പ്രവര്‍ത്തക സമ്മേളനം ആവശ്യപ്പെട്ടു
റാക്കോ മേഖല പ്രസിഡന്റ് ജേക്കബ് ഫിലിപ്പ് വലിയകാലായുടെ അദ്ധ്വക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പി ആര് പത്മനാഭന് നായര്‍ ജനറല്‍ സെക്രട്ടറി കുരുവിള മാത്യൂസ് ജില്ലാ പ്രസിഡന്റ് കുമ്പളം രവി വൈസ് പ്രസിഡന്റ് കെ എസ് ദിലീപ് കുമാര്‍ ജനറല്‍ സെക്രട്ടറി കെ ജി രാധാകൃഷ്ണന് ,സലാം പുല്ലേപ്പടി ,പി ഡി രാജീവ് ,അന്‍സാര്‍ കറുകപ്പള്ളി ജലജ ആചാര്യ എന്നിവര്‍ പ്രസംഗിച്ചു