മൂവാറ്റുപുഴ: പളളിച്ചിറങ്ങരയില് സര്‍ക്കാര്‍ സ്ഥലത്ത് സ്ഥിതിചെയ്യുന്ന കെട്ടിടം രാത്രിയില്‍ പൊളിച്ചുമാറ്റിയവരെ കണ്ടെത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു . വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കെട്ടിടമാണ് രാത്രിയുടെ മറവില്‍ എറിഞ്ഞ് തകര്‍ത്തത്. പരിസ്ഥിതി ദിനത്തില്‍ പള്ളിച്ചിറങ്ങര പബ്ലിക് ലൈബ്രറി നട്ടിരുന്ന മാവില്‍ തൈകളും പിഴുതെറിഞ്ഞു. എം.സി. റോഡ് സൈഡില്‍ പള്ളിച്ചിറക്ക് സമീപത്തായിട്ടുള്ള സര്‍ക്കാര്‍ വക ഭൂമിയും കെട്ടിടവും സ്വന്തമാക്കുകയെന്നതാണ് ലക്ഷ്യത്തോടെയാണ് ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടുള്ളത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമി സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്തുവാന്‍ കാലങ്ങളായി ശ്രമിക്കുന്നു. പൊതു സാമൂഹ്യ പ്രസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ആര്‍ക്കും കൈവശപ്പെടുത്തുവാന്‍ കഴിയാതിരിക്കുന്നത് .
മൂവാററുപുഴ – പെരുമ്പാവൂര്‍ എം.സി റോഡ് സൈഡിലായി ലക്ഷങ്ങള്‍ വിലവരുന്ന 16സെന്റോളം സ്ഥലം അനാഥമായി കിടക്കുകയാണ്. സര്‍ക്കാര്‍ രേഖകളില്‍ കെട്ടിടത്തിന്റേയും, സ്ഥലത്തിന്റേയും അവകാശി പൊതുമരാമത്തു വകുപ്പാണ്.സ്ഥലം അളന്ന് തിട്ടപ്പെടുത്തി അതിരുകള്‍ തിരിച്ച് മതില് കെട്ടി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പള്ളിച്ചിറങ്ങര പബ്ലിക് ലൈബ്രറി ഭാരവാഹികള്‍ പൊതുമരാമത്ത് വകുപ്പിന് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതേ തുടര്‍ന്ന് റവന്യൂ വകുപ്പിനും ഇതേ ആവശ്യം ഉന്നയിച്ച് പരാതി നല്‍കിയെങ്കിലും നടപടിയില്ല. ആരെയോ സഹായിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്ന് ലൈബ്രറി ഭാരവാഹികള്‍ പറയുന്നു. ഇതിനോട് ചേര്‍ന്ന് പായിപ്ര പഞ്ചായത്തിന്റെ അഥീനതയിലായി ഒന്നരയേക്കറോളംവരുന്ന സ്ഥലത്ത് പള്ളിച്ചിറങ്ങര ചിറയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിനു സമീപം പള്ളിക്കാവ് ദേവി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. എല്ലാകൊണ്ടും ഒത്തിണങ്ങിയ സ്ഥലം ചില സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്തുവാന്‍ അണിയറയില്‍ നീക്കങ്ങള്‍ നടത്തുന്നുണ്ട്. പൊതുമരാ മത്ത് വകുപ്പിന്റെ കീഴിലോ , സാംസ്ക്കാരിക വകുപ്പിന് കീഴിലോ സൗകര്യ പ്രദമായ വിശ്രമ കേന്ദ്രവും സാംസ്ക്കാരിക കേന്ദ്രവും , വഴിയോര വായന കേന്ദ്രവും നിര്‍മ്മിക്കുവാന്‍ തയ്യാറായാല്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്കുള്‍പ്പടെ , നാട്ടുകാര്‍ക്കും , സാധായാത്രക്കാര്ക്കും പ്രയോജനകരമാകുന്നതോടൊപ്പം കൈയ്യാറ്റക്കാരില് നിന്ന് സ്ഥലവും കെട്ടിടവും സംരക്ഷിക്കുകയും ചെയ്യാം.
ഒരു പ്രദേശത്തിന്റെ വികസനത്തിന് മുതല്‍കൂട്ടാകുന്ന കണ്ണായ സ്ഥലത്തുള്ള കെട്ടിടവും , ചെടികളും തകര്‍ത്ത് സ്ഥലം കൈയ്യടക്കുവാന്‍ ശ്രമിക്കുന്ന വരെ കണ്ടെത്തുന്നതിന് ആവശ്യമായ അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജീര്ണാണാവ സ്ഥയിലായ കെട്ടിടവും സ്ഥലവും കൈയ്യേറ്റക്കാരില്‍ നിന്നു സംരക്ഷിക്കുന്നതിനുള്ള അടിയന്തിര നടപടി പൊതുമരാമത്തു വകുപ്പോ , റവന്യു വകുപ്പോ സ്വീകരിക്കണമെന്ന് പള്ളിച്ചിറങ്ങര പബ്ലിക് ലൈബ്രറി പ്രസിഡന്റ് എം.എ. നൗഷാദ് ആവശ്യപ്പെട്ടു .