മൂവാറ്റുപുഴ :മൂവാറ്റുപുഴ – തേനി റോഡിലെ ചാലിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് ലഭ്യമായ മുഴുവന്‍ വീതിയിലും നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായി ഡോ.മാത്യു കുഴല്‍ നാടന്‍ എം എല്‍ എ അറിയിച്ചു.
മൂവാറ്റുപുഴ – തേനി റോഡിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന അപ്രോച്ച് റോഡിന്റെ പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയപ്പോള്‍ 7.5 മീറ്റര്‍ മാത്രമാണ് വീതി ഉണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണം തുടങ്ങി. നിലവിലുണ്ടായിരുന്ന റോഡിനേക്കാള്‍ വീതി കുറച്ച് നിര്‍മ്മാണം തുടങ്ങിയതോടെ നാട്ടുകാര്‍ വിവരം എം എല്‍ എ യുടെ ശ്രദ്ധയില്‍പ്പെടുത്തി. എം എല്‍ എ യും ജനപ്രതിനിതികളും സ്ഥലം സന്ദര്‍ശിച്ചു. വിഷയം എംഎല്‍എ ഉന്നതഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വീതി കുറഞ്ഞ റോഡിന്റെ നിര്‍മ്മാണം നിര്‍ത്തിവക്കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു.
തുടര്‍ന്ന് ഡി പി ആറിലെ 7.5 മീറ്റര്‍ വീതി ഭേദഗതി ചെയ്ത് ലദ്യമായ മുഴുവന്‍ സ്ഥലങ്ങളും റോഡിനായി ഉപയോഗിക്കണമെന്നാവശ്യപെട്ട് എം എല്‍ എ കത്ത് നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേദഗതികളോടെ റോഡ് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എം എല്‍ എ യുടെ നേതൃത്യത്തില്‍ സര്‍വ്വകക്ഷി യോഗം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ കണ്ട് നിവേദനവും നല്‍കിയിരുന്നു
.