മൂവാറ്റുപുഴ : നാല്‍പ്പത് വര്‍ഷമായി നഗരത്തിലെ പ്രസ് തൊഴിലാളിയായ സികെ സോമന് ഇനി അര്‍ബന്‍ ബാങ്കിന്റെ അമരത്ത്. സിപിഎം ഏരിയ സെന്റര്‍ അംഗംമായ സോമന് ബുധനാഴ്ച ബാങ്ക് ചെയര്‍മാനായി ചുമതലയേറ്റു. കഴിഞ്ഞ 12 വര്‍ഷമായി ബാങ്ക് ഡയറക്ടറായ ഇദ്ദേഹം സിഐടിയു ഏരിയ സെക്രട്ടറിയുമാണ്. ചടങ്ങില്‍ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, സി പി എം ഏരിയ സെക്രട്ടറി കെ.പി രാമചന്ദ്രന് , ലോക്കല്‍ സെക്രട്ടറി പി എം ഇബ്രാഹിം, ഹൗസിംഗ് സഹകരണ സംഘം പ്രസിഡന്റ് യു ആര് . ബാബു, ആയവന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന് കടക്കോട്, ബാങ്ക് ഡയക്ടര്‍മാര്‍ , സഹകരണ സംഘം ജീവനക്കാര്‍ എന്നിവരും സന്നിഹിതരായിരുന്നു.