പറവൂര്‍: പുനര്‍ജനി പദ്ധതിയുടെ പേരില്‍ വി ഡി സതീശന് എംഎല്‍എ പണം സമാഹരിച്ചതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ പറവൂര്‍ മണ്ഡലം കമ്മിറ്റി. തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത് എന്ന തെറ്റായ ധാരണ സൃഷ്ടിച്ചാണ് കോടികള്‍ പിരിച്ചെടുത്തത്. കലക്ടറോ റവന്യൂ അധികൃതരോ ഉള്‍പ്പെടുന്ന സമിതിയാണ് സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടത്തേണ്ടിയിരുന്നത്.
തനിക്കിഷ്ടമുള്ളവരെ ഗുണഭോക്താക്കളാക്കി മാറ്റി നടപ്പിലാക്കിയ പദ്ധതിയുടെ കണക്ക് ഓഡിറ്റ് ചെയ്ത് പ്രസിദ്ധപ്പെടുത്താനുള്ള മാന്യത എംഎല്‍എ കാണിക്കണം. ഇതിനെതിരെ പ്രതികരിക്കുന്നവരുടെ വീടുകളിലെ സ്ത്രീകളെപ്പോലും എംഎല്‍എ വെറുതെവിടുന്നില്ല. ശിവരാമന് പറവൂര്‍ എന്ന വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ട് വഴിയാണ് സ്ത്രീകളടക്കമുള്ളവര്‍ക്കു നേരെ സൈബര്‍ ആക്രമണം നടത്തുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ എംഎല്‍എ അവസാനിപ്പിക്കണം. പുനര്‍ജനി പദ്ധതിയിലെ ക്രമക്കേടുള്‍പ്പെടെ അന്വേഷിക്കുന്നതിന് ആവശ്യമെങ്കില്‍ വീണ്ടും പരാതി നല്‍കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എല്‍ ആദര്‍ശ്, ബ്ലോക്ക് സെക്രട്ടറിമാരായ അമല്‍ ജോസ്, എസ് സന്ദീപ് എന്നിവര്‍ പറഞ്ഞു