മുവാറ്റുപുഴ: കേരളീയ മുസ്ലിം സമൂഹത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് പ്രചോദനമായത് മുന്‍ സ്പീക്കര്‍ കെ.എം സീതി സാഹിബിന്റെ ദര്‍ശനങ്ങളാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ എം അബ്ദുല്‍ മജീദ് പറഞ്ഞു. സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് സീതി സാഹിബ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമായി. സമുദായം ഇന്നനുഭവിക്കുന്ന പുരോഗതികളിലെല്ലാം അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ടെന്നും കെ എം അബ്ദുല്‍ മജീദ് പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി സി എച്ച് മഹലില്‍ സംഘടിപ്പിച്ച സീതി സാഹിബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി എ ആരിഫ് അധ്യക്ഷനായി.
മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി എ ബഷീര്‍, ജനറല്‍ സെക്രട്ടറി ഒ എം സുബൈര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം എം.എം. സീതി, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിമാരായ ടി എം ഹാഷിം, കെ എം അബ്ദുല്‍ കരീം, നിയോജക മണ്ഡലം ലീഗ് ഭാരവാഹികളായ വി എ മക്കാര്‍, പി എസ് സൈനുദ്ധീന്‍, യൂത്ത് ലീഗ് നിയോജക മണ്ഡലം ഭാരവാഹികളായ മുഹമ്മദ് ഇയാസ്, സൈഫുദ്ദീന് ടി എ, നിസാം തെക്കേക്കര, ഷിഹാബ് മുതിരക്കാലായില്‍, ഷിഹാബ് ഇ എം, അന്‍സാര്‍ വിളക്കത്ത്, ശബാബ് വലിയ പറമ്പില്‍, ഷാജഹാന് പുളിക്കകുടി, തുടങ്ങിയവര്‍ സംസാരിച്ചു.