മൂവാറ്റുപുഴ: മൂവാറ്റുപുഴ- പണ്ട പ്പിള്ളി കൂത്താട്ടുകുളം റോഡ് വികസനം യാഥാര്‍ത്ഥ്യമാകുന്നു. മൂവാറ്റുപുഴ കൂത്താട്ടുകുളം റോഡിന്റെ വീതി കൂട്ടി നാലുവരിപാതയാക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതിന് മാത്രമായി 450 കോടി രൂപക്ക് കിഫ്ബിയുടെ അംഗീകാരം. മൂവാറ്റുപുഴയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിക്കാണ് മാത്യു കുഴല്നാടന് എംഎല്‍എയുടെ നിരന്തര ശ്രമത്തിന്റെ ഫലമായി അനുമതി ലഭിച്ചിരിക്കുന്നത്. എം സി റോഡിന് സമാന്തരമായാണ് ആരക്കുഴ – പണ്ട പ്പിള്ളി – പാലക്കുഴ വഴിയുള്ള റോഡ്, ഇത്തവണ കിഫ് ബി അനുവദിച്ച ഫണ്ടില്‍ ഒരു മണ്ഡലത്തിന് അനുവദിച്ച ഏറ്റവും വലിയ തുകയാണ് മൂവറ്റുപുഴയ്ക്ക് ലഭിച്ചിരിക്കുന്നത്. റോഡിന്റെ നിലവിലുള്ള വളവും അപകട സാധ്യതയും കുറച്ച് 20 മീറ്റര്‍ വീതിയില്‍ നാലുവരി പാതയാണ് യാഥാര്ത്ഥ്യാകുന്നത്. റോഡ് നിർമ്മാണം പൂർത്തിയാവുന്നതോടെ കാർഷികമേഘലയായ ആരക്കുഴ , പണ്ടപ്പിള്ളി, പാലക്കുഴ മേഘലക്ക് കൂടുതൽ സ്വീകാര്യത ലഭിക്കും. റോഡിനായി സ്ഥലം നേരത്തെ കണ്ടെത്തിയിരുന്നു എങ്കിലും പണം കണ്ടെത്താനായില്ല. ഇതോടെ റോഡിന്റെ വീതി കൂട്ടൽ അടക്കമുള്ള നടപടികൾ നിലച്ചു. എംഎല്‍എയുടെ നിരന്തരമായ ഇടപെടലിന്റെ ഫലമായാണ് തുക അനുവദിക്കപ്പെട്ടത്.
വിഷയം നിയമസഭയില്‍ നിരവധി തവണ ചര്‍ച്ച ചെയ്തു. റോഡിന്റെ വളവും അശാസ്ത്രീയ കയറ്റവും നിരവധി അപകടങ്ങള്‍ക്ക് കാരണമായതിന്റെയും ചുരുങ്ങിയ കാലത്ത് നടന്ന മരണങ്ങളുടെ കണക്കുകള്‍ സര്‍ക്കാരിന്റെ മുന്നില്‍ അവതരിപ്പിച്ച് എംഎല്‍എ നിരന്തരം പ്രശ്നത്തില്‍ ഇടപെട്ടു. വിഷയത്തിന്റെ പ്രാധാന്യം സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയാണ് കിഫ്ബിയില്‍ നിന്ന് തുക അനുവദിച്ചത്. മൂവാറ്റുപുഴ – കൂത്താട്ടുകുളം എം സി റോഡിന്റെ നിർമാണത്തിന് കൂടുതൽ സാമ്പത്തിക ചിലവും അശാസ്ത്രീയതയും മൂലമാണ് മൂവാറ്റുപുഴ- പണ്ടപ്പിള്ളി – കൂത്താട്ടുകുളം എന്ന ആശയം ഉടലെടുത്തത്.
സ്ഥലം എല്‍എല്‍എ ആയി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഇത്രയും വലിയൊരു പദ്ധതി നടത്തിപ്പിനായി നിമിത്തമായതില്‍ സന്തോഷമുണ്ടെന്ന് എംഎല്‍എ പറഞ്ഞു. താന്‍ ഉന്നയിച്ച വികസന പദ്ധതിക്ക് അര്‍ഹമായ പ്രാധാന്യം നല്കി തുക അനുവദിച്ച സര്‍ക്കാരിന് നന്ദി അറിയിക്കുന്നതായും മാത്യു കുഴല്നാടന് എംഎല്‍എ പറഞ്ഞു. മണ്ഡലത്തിൻ്റെ വികസനത്തിന് ഏറ്റവും അനിവാര്യമായ ഈറോഡ് വികസനത്തിന് തൻ്റെ മുൻഗാമികളായ എം.എൽ.എ.മാർ തുടങ്ങി വച്ച പ്രവർത്തനങ്ങൾ സ്മരിക്കുന്നതായും മാത്യു കുഴൽ നാടൻ കൂട്ടി ചേർത്തു