കൊച്ചി : മറൈന്‍ ഡ്രൈവിലെ ബിജെപി പരിപാടിയില്‍ നരേന്ദ്രമോദിക്കൊപ്പം പ്രൊഫ. ടി ജെ .ജോസഫും പങ്കെടുത്തു.
ബിജെപി ‘ശക്തികേന്ദ്ര പ്രമുഖരുടെ’ സമ്മേളനത്തിലേക്കാണ് പ്രൊഫ. ടി.ജെ.ജോസഫ് പങ്കെടുത്തത്. മതനിന്ദ ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമിച്ച തൊടുപുഴ ന്യൂമാന്‍ കോളജിലെ പ്രൊഫസറായിരുന്നു ടി ജെ ജോസഫ്. ബിജെപി നേതാക്കളാണ് യോഗത്തിലേക്ക് പ്രത്യേകം ക്ഷണിച്ചത്.
പ്രൊഫസര്‍ ടി ജെ ജോസഫ് തയാറാക്കിയ ചോദ്യ പേപ്പറില്‍ മത നിന്ദയുണ്ടെന്നാരോപിച്ചായിരുന്നു അധ്യാപകന്റെ കൈപ്പത്തി പോപുലര്‍ ഫ്രണ്ട് സംഘം വെട്ടിമാറ്റിയത്. 2010 ജൂലൈ നാലിനാണ് അധ്യാപകനെതിരെ ആക്രമണമുണ്ടായത്. കേസിലെ ഒന്നാം പ്രതി അശമന്നൂര്‍ നൂലേലി മുടശേരി സവാദിനെ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കണ്ണൂര്‍ മട്ടന്നൂരില്‍നിന്ന് പിടികൂടിയിരുന്നു. മറ്റ് പ്രതികള്‍ ജയിലിലാണ്.
ബിജെപി പ്രവര്‍ത്താരാണ് ടി ജെ .ജോസഫിനെ പരിപാടിയിലേക്ക് ക്ഷണിച്ചത്. പ്രവര്‍ത്തകരുടെ യോഗത്തില്‍ മോദി,മലയാളത്തിലാണ് സംസാരിച്ച് തുടങ്ങിയത്.
കൊച്ചിന് ഷിപ്യാര്ഡില് 4,006 കോടി രൂപ ചെലവില്‍ മൂന്ന് വികസന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു. കൊച്ചി തുറമുഖ ട്രസ്റ്റില്‍ നിന്ന് എറണാകുളം വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ പാട്ടത്തിനെടുത്ത 42 ഏക്കറില്‍ 970 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഇന്റര്‍നാഷണല്‍ ഷിപ്പ് റിപ്പയര്‍ ഫെസിലിറ്റി, തേവരയില്‍ 1,800 കോടി രൂപ നിക്ഷേപത്തില്‍ സജ്ജമാക്കിയ പുതിയ ഡ്രൈഡോക്ക്, പുതുവൈപ്പിനില്‍ 1,236 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഇറക്കുമതി ടെര്‍മിനല്‍ എന്നിവയാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിനായി സമര്‍പ്പിച്ചത്.