മൂവാറ്റുപുഴ: രാജ്യത്തിന്റെ 77 മത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പേഴക്കാപ്പിളളി പുനര്‍ജനി സെന്റര്‍ ഫോര്‍ വിമന്‍സ് സംഘടിപ്പിച്ച ഗ്രാന്‍ഡ് പാട്രിയോട്ടിക് ഇവന്റ്ശ്രദ്ധേയമായി. ഐഎഎസ് സഹോദരങ്ങളായ ഡോ. പി.ബി സലിം, പി. ബി നൂഹ്, ഫാത്തി സലിം തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഗ്രാമീണ സ്ത്രീകള്‍ക്ക് സാങ്കേതിക വിദ്യാഭ്യാസവും തൊഴില്‍ ലഭ്യതയും ഉറപ്പുവരുത്തുന്നതിന് സ്ഥാപിച്ച അക്കാദമിക് സെന്റര്‍ ആണ് പുനര്‍ജനി.
പി എസ് എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പി ബി അസീസ് പുനര്‍ജനിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ചു. കബീര്‍ ബി ഹാറൂണ്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ. സബൈന്‍, എഴുത്തുകാരന് മോഹന്‍ദാസ് സൂര്യ നാരായണന്, അസീസ് കുന്നപ്പിള്ളി കെ വി മനോജ്, കെ എച്ച് റഹീം, ഹാരിസ് മുഫ്തഫപിള്ള തുടങ്ങിയവര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്കി.
സ്വാതന്ത്ര്യദിന ആഘോഷ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ റഷീദ, ഫസീല എന്നിവര്‍ നയിച്ച ടീം ഒന്നാം സ്ഥാനം നേടി. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കലാസാംസ്കാരിക പരിപാടികളും അരങ്ങേറി.