കോതമംഗലം : ക്രിസ്തുവിന്റെ പീഢാസഹനത്തിന്റെയും രക്ഷാകരമായ കുരിശു മരണത്തിന്റെയും സ്മരണകള്‍ പുതുക്കി ക്രൈസ്തവ വിശ്വാസികള്‍ ദുഃഖവെള്ളി ആചരിച്ചു. ലോകത്തിന്റെ പാപം സ്വയം ഏറ്റെടുത്ത് കുരിശു മരണം വരിച്ച ദൈവപുത്രന്റെ ശ്രേഷ്ഠമായ സഹനത്തിന്റെയും മഹത്തായ ത്യാഗത്തിന്റെയും മനുഷ്യരാശിയോടുള്ള സ്നേഹത്തിന്റെയും സ്മരണയുടെ വലിയ ദിനമാണ് ദുഃഖവെള്ളി.
യാക്കോബായ സുറിയാനി സഭയുടെ ദൈവാലയങ്ങളില്‍ വലിയ വെള്ളിയുടെ പ്രത്യേക ശുശ്രൂഷകളും പ്രാര്‍ത്ഥനകളും നടന്നു. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര് ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ കാര്‍മികത്വത്തില്‍ കോതമംഗലം മൗണ്ട് സീനായ് മോര് ബസ്സേലിയോസ് കത്തീഡ്രലില്‍ ദുഃഖവെള്ളി ശുശ്രൂഷകള്‍ നടന്നു