കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില രണ്ടാംദിവസവും മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 48,480 രൂപയിലും ഗ്രാമിന് 6,080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
24 കാരറ്റ് സ്വർണം പവന് 52,888 രൂപയും 18 കാരറ്റ് പവന് 39,664 രൂപയുമാണ്. വ്യാഴാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയും വർധിച്ചിരുന്നു.
ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു ഒരു പവൻ സ്വര്‍ണത്തിന്റെ വില. പിന്നീട് 47,000 രൂപ പിന്നിട്ട സ്വർണവില റിക്കാർഡുകള്‍ തിരുത്തി മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. മാർച്ച് അഞ്ചിന് 47,560 രൂപയായി ഉയര്‍ന്ന് ആദ്യം സര്‍വകാല റിക്കാര്‍ഡിട്ട സ്വർണവില പിന്നീട് 48,000 കടന്നു. പിന്നീട് മാർച്ച് ഒമ്ബതിന് ഇത് 48,600 രൂപയിലേക്ക് എത്തുകയായിരുന്നു.