കൊച്ചി: മസാല ബോണ്ട് അഴിമതിക്കേസില്‍ ഒരു തവണയെങ്കിലും ഇഡിയുടെ മുന്നില്‍ ഹാജരായിക്കൂടേയെന്ന് ഹൈക്കോടതി. അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താമെന്നും കോടതി പറഞ്ഞു.
തിങ്കളാഴ്ച മറുപടി നല്‍കാമെന്ന് ഐസക് അറിയിച്ചു. മസാലബോണ്ട് കേസില്‍ ഇഡി സമന്‍സിനെതിരായി കിഫ്ബിയുടെയും തോമസ് ഐസക്കിന്റെയും ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ചോദ്യം.
കേസില്‍ തോമസ് ഐസക്കിനെതിരെ ഇഡി അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. മുന്‍പും സമാനായ ആവശ്യം ഉന്നയിച്ച് തോമസ് ഐസക്കും കിഫ്ബിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്ന് സമന്‍സുകള്‍ റദ്ദാക്കിയ കോടതി അന്വേഷണം തുടരാമെന്നും അറിയിച്ചിരുന്നു.
ഇത് ഒരു നിര്‍ദേശം മാത്രമാണെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. കക്ഷികള്‍ക്ക് തൃപ്തിയിട്ടില്ലെങ്കില് ഹര്‍ജികളുടെ മെറിറ്റില്‍ വാദം കേട്ട് തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. നിര്‍ദേശത്തില്‍ കക്ഷികളുമായി ആലോചിച്ച് മറുപടി നല്‍കാമെന്നാണ് ഇരുവരുടെ അഭിഭാഷകന് കോടതി അറിയിച്ചു. തിങ്കളാഴ്ച കേസ് വീണ്ടും കോടതി പരിഗണിക്കും.