കാക്കനാട്: തദ്ധേശ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന പദ്ധതിക ളുടെ ഗുണഫലം സമൂഹ ത്തിലെ എല്ലായിടത്തും എത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്. 2023-24 വാര്‍ഷിക പദ്ധതി രൂപീകരണ ത്തോടനുബന്ധിച്ചുള്ള വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ ഉദ്ഘാടനം ചെയ്യുക യായിരുന്നു കളക്ടര്‍. പുതുതലമുറയ്ക്കും കൂടി പ്രയോജനകര മാകുന്ന വിധത്തിലാ കണം പദ്ധതികള്‍ രൂപീകരിക്കേണ്ടത്. മൂല്യവര്‍ധിത സമീപന വും ഇക്കാര്യത്തി ലുണ്ടാകണം. മികച്ച വികസന പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ തദ്ദേശ സ്ഥാപന ങ്ങള്‍ക്ക് കഴിയണ മെന്നും കളക്ടര്‍ പറഞ്ഞു.
പദ്ധതികളുടെ വിജയ കരമായ പൂര്‍ത്തീകര ണം ഉറപ്പാക്കാന്‍ സമയ ബന്ധിതമായി ഗുണഭോ ക്താക്കളെ കണ്ടെത്ത ണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ഗുണഭോക്തൃ പട്ടിക ഗ്രാമസഭയില്‍ നിന്ന് പൂര്‍ത്തിയാക്കി നല്കു ന്നതില്‍ കാലതാമസ മുണ്ടായാല്‍ പദ്ധതികളും വൈകും. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. ജില്ലാ ആസൂത്രണ സമിതി ഓഫീസില്‍ നിന്നു ലഭിക്കുന്ന ജില്ലാ പദ്ധതി പ്രകാരം ചര്‍ച്ച നടത്തി പദ്ധതികള്‍ക്ക് രൂപം നല്‍കണം. പൊതുവായി നടപ്പാക്കേ ണ്ട പദ്ധതികളും അതാത് പ്രദേശത്തെ സാഹചര്യം അനുസരി ച്ചുള്ള പദ്ധതികളും നടപ്പാക്കണം. പദ്ധതി തുക ചെലവഴിക്കു ന്നതില്‍ വീഴ്ചയു ണ്ടാകരുത്. ജീവിത ശൈലീ രോഗങ്ങളെ ചെറുക്കാനായി 28 പഞ്ചായത്തുകളില്‍ ഓപ്പണ്‍ ജിം ആരംഭിക്കു ന്നതിന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തി യായി. ജിമ്മിന്റെ തുടര്‍ പരിപാലനം അതത് പഞ്ചായത്തുകള്‍ ഏറ്റെടുക്കണം. വരും വര്‍ഷങ്ങളില്‍ പദ്ധതി കൂടുതല്‍ പഞ്ചായത്തു കളിലേക്ക് വ്യാപിപ്പിക്കു മെന്നും പ്രസിഡന്റ് പറഞ്ഞു.
14-ാം പഞ്ചവത്സര പദ്ധതി കാലയളവില്‍ 98,15,72,000 രൂപയാണ് എറണാകുളം ജില്ലാ പഞ്ചായത്തിന് ബജറ്റില്‍ അനുവദിച്ചി രിക്കുന്ന തുക. ഇതില്‍ വികസന ഫണ്ട് ഇനത്തില്‍ സാധാരണ വിഹിതമായി 34,19,71,000 രൂപയും പട്ടികജാതി ഉപപദ്ധതിക്കായി 16,93,42000 രൂപയുംപട്ടിക വര്‍ഗ ഉപ പദ്ധതിക്കായി 70,27,000 രൂപയും ആണ് അനുവദിച്ചിരി ക്കുന്നത്. മെയ്ന്റനന്‍സ് ഗ്രാന്റ് ഇനത്തില്‍ നോണ്‍ റോഡിന് 13,93,28000 രൂപയും റോഡിന് 12,83,71000 രൂപയുമാണുള്ളത്.
2023 – 24 ലെ കരട് പദ്ധതി രേഖ ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ റാണിക്കുട്ടി ജോര്‍ജ് കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെ വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ യോഗം ചേര്‍ന്ന് ജില്ലാ പഞ്ചായത്തിന്റെ വിവിധ മേഖലകളിലെ വികസന പ്രശ്നങ്ങള്‍ അവലോ കനം ചെയ്ത് പ്രാദേശിക വികസനം സമൂഹത്തിന്റെ എല്ലാ മേഖലകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കരട് പദ്ധതിരേഖ തയ്യാറാക്കിയിട്ടുള്ളത്.
ചടങ്ങില്‍ ജില്ലയിലെ ഗ്രാമ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹിം, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ ആശ സനില്‍, എം.ജെ.ജോമി, കെ.ജി.ഡോണോമാഷ്, അംഗങ്ങളായ ഷൈനി ജോര്‍ജ്ജ്, എ.എസ്. അനില്‍കുമാര്‍, മനോജ് മൂത്തേടന്, ശാരദ മോഹന്‍, യേശുദാസ് പറപ്പിളളി, റഷീദാ സലിം, ലിസി അലക്സ്, ഷൈമി വര്‍ഗ്ഗീസ്, അനിമോള്‍ ബേബി, എല്‍സി ജോര്‍ജ്ജ്, ദീപു കുഞ്ഞുകുട്ടി, ഷാന്റി എബ്രഹാം, റൈജ അമീര്‍, അനിത ടീച്ചര്‍, എം.ബി.ഷൈനി, ഉമാ മഹേശ്വരി, ഷാരോണ്‍ പനയ്ക്കല്‍, എല്‍ദോ ടോം പോള്‍, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ അഡ്വ. കെ.കെ.അബ്ദുല്‍ റഷീദ്, അംഗം കബീര്‍ ബി ഹാറൂണ്‍, എക്സി.എഞ്ചിനീയര്‍ ശ്രീലത പി.ആര്, മറ്റ് നിര്‍വഹണ ഉദ്യോഗസ്ഥര്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.