കൊച്ചി :കേസ് വിചാരണ വേഗത്തില്‍ നടത്തിയത് മാതൃകാപരമെന്ന് മന്ത്രി വീണാ ജോര്‍ജ്. പൊലീസിനും പ്രോസിക്യൂഷനും ആദരമെന്നും മന്ത്രി. ഇനി ഒരുകുട്ടിയും ആക്രമിക്കപ്പെടരുതെന്നും വീണാ ജോര്‍ജ് പറഞ്ഞു.ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാല്‍സംഗം ചെയ്തു കൊന്ന കേസില്‍ പ്രതിക്ക് വധശിക്ഷയും അഞ്ച് ജീവപര്യന്തവും. എറണാകുളം പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ബലാല്‍സംഗം, പ്രകൃതിവിരുദ്ധ പീഡനം, കുട്ടിയെ ബലാല്‍സംഗം ചെയ്യല്‍, പലതവണയുള്ള ബലാല്‍സംഗം, പീഡനത്തിടെ ലൈംഗികാവയങ്ങള്‍ക്ക് പരുക്കേല്പിക്കല് എന്നീ കുറ്റങ്ങള്‍ക്കാണ് ജീവപര്യന്തം. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാനും പരമാവധി ശിക്ഷ നല്‍കാനും നാട്ടുകാരും മാധ്യമങ്ങളും സഹായിച്ചെന്ന് വിധികേട്ട ശേഷം എ.ഡി.ജി.പി. എം.ആര്.അജിത്കുമാര്‍ പറഞ്ഞു.