കൊച്ചി:എറണാകുളത്ത് മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. എറണാകുളം കിഴക്കമ്ബലം താമരച്ചാല്‍ മേഖലയില്‍ വച്ചായിരുന്നു സംഭവം.അച്ഛനൊപ്പം കടയിലെത്തിയ കുട്ടി കാറില്‍ ഇരിക്കവെയാണ് ബൈക്കില്‍ എത്തിയ യുവാക്കള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്.
കുട്ടി കരഞ്ഞതോടെ യുവാക്കള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും കുട്ടി ബോധം കെട്ടു വീണിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തടിയിട്ടപറമ്ബ് പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.
കുട്ടി യുവാവിനെ തിരിച്ചറിഞ്ഞതായാണ് പൊലീസ് വെളിപ്പെടുത്തുന്നത്. ചോദ്യം ചെയ്ത ശേഷമേ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാകൂ എന്ന് പൊലീസ് പറഞ്ഞു.