മൂവാറ്റുപുഴ: പുരാതനമായ പെരുവംമൂഴി ശ്രീ അയ്യപ്പ ക്ഷേത്രത്തിന്റെ വഴി അടച്ചുകെട്ടിയതായി ആര്‍ഡിഓക്ക് പരാതി. ഭക്തര്‍ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുന്ന കിണറിരിക്കുന്ന സ്ഥലത്തേക്കുള്ള തൊണ്ടുവഴിയാണ് സമീപവാസികളടച്ചു കെട്ടിയത്. ഇത് സംബന്ധിച്ച് വി.പി.വര്‍ഗ്ഗീസ്, ജിബി വര്‍ഗ്ഗീസ് എന്നിവര്‍ക്കെതിരെ ക്ഷേത്ര ഭാരവാഹികളും ഭക്തരും ആര്‍ഡിഓക്ക് പരാതി നല്കി. ഇത് സംബന്ധിച്ച് സ്ഥലം സര്‍വ്വേപ്രകാരം അളന്നാലേ കയ്യേറ്റം തിട്ടപെടുത്താന്‍ കഴിയൂവെന്ന് വാളകം വില്ലേജ് ഓഫീസര്‍ ആര്‍ഡിഓയ്ക്ക് റിപ്പോര്‍ട്ട് നല്കി. ശബരിമല സ്ത്രീ പ്രവേശനകേസിലെ 49-ാം പുനപരിശോധന ഹര്‍ജിക്കാരായ ക്ഷേത്രമാണ് പെരുവംമൂഴി ശ്രീ അയ്യപ്പ ക്ഷേത്രം.