മൂവാറ്റുപുഴ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ സാമാജികത്വ സുവര്‍ണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് മൂവാറ്റുപുഴയില്‍ ഉയര്‍ത്തിയിരിക്കുന്ന കൂറ്റന്‍ ബോര്‍ഡുകള്‍ ശ്രദ്ദേയമാകുന്നു. സുകൃതം, സുവര്‍ണ്ണം, എന്നും ജനഹൃദയങ്ങളില്‍ ഉമ്മന്‍ ചാണ്ടി എന്ന വാചകങ്ങളോടെയാണ് ബോര്‍ഡുകള്‍. സെപ്റ്റംബര്‍ 17ന് കോട്ടയത്ത് നടക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷ ഉത്ഘാടനം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയാണ് നിര്‍വഹിക്കുന്നത്. ഇതിന്റെ പ്രചാരണാര്‍ത്ഥം മൂവാറ്റുപുഴ വെള്ളൂര്‍കുന്നം കവലയിലും, പോസ്റ്റ് ഓഫീസ് കവലയിലുമാണ് കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ബോര്‍ഡുകളിലൊന്ന് 1600 ഉം മറ്റേത് – 1000 സ്ക്വയര്‍ ഫീറ്റുമാണുള്ളത്. കെ.പി.സി.സി നിര്വ്വാഹണസമിതി അംഗം എ.മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലാണ് ആശംസ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. എല്ലാകാലത്തും ഉമ്മന്‍ ചാണ്ടി മൂവാറ്റുപുഴയോട് സ്നേഹവും കരുതലും കാണിച്ചിരുന്നതായി ബഷീര്‍ പറഞ്ഞു.