മുവാറ്റുപുഴ : പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ആവോലി ചെങ്ങറ കോളനിയെ ഏറ്റെടുത്തതായി മാത്യു കുഴല്‍ നാടന്‍ എം എല്‍ എ അറിയിച്ചു. പദ്ധതി പ്രകാരം 1 കോടി രൂപയുടെ പദ്ധതികള്‍ കോളനിയില്‍ നടപ്പിലാക്കും.
പ്രദേശത്തെ സംരഷണഭിത്തി നിര്‍മ്മാണം, സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കല്‍, റോസുകളുടെ നവീകരണം, കുളം നിര്‍മ്മാണം തുടങ്ങി കോളനിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് എം എല്‍ എ പറഞ്ഞു.